ഏ ജി പുൽപ്പള്ളി സെക്ഷൻ, സ്വാതന്ത്ര്യ ദിനത്തിൽ പതാക ഉയർത്തി പൗരബോധ ക്ലാസ് നടത്തി

രാജ്യം 78-ാം സ്വാതന്ത്യദിനം ആഘോഷിക്കുമ്പോൾ പുൽപ്പള്ളി അസംബ്ലീസ് ഓഫ് ഗോഡ് ചർച്ചിൽ വെച്ച് ദേശീയ പതാക ഉയർത്തി പൗരബോധ ക്ലാസ് നടത്തി.

സെക്ഷൻ പ്രസ്ബിറ്റർ പാസ്റ്റർ പ്രകാശ് സ്റ്റീഫൻ പതാക ഉയർത്തി. ഡിസ്ട്രിക്ട് ട്രഷറാർ പാസ്റ്റർ അനീഷ് എം ഐപ്പ് പൗരബോധ ക്ലാസ് എടുത്തു. സെക്ഷൻ സി.എ പ്രസിഡന്റ് പാസ്റ്റർ സുജേഷ് ഇ അദ്ധ്യക്ഷത വഹിച്ചു.

ഓരോ ഇന്ത്യക്കാരനും അഭിമാനം കൊള്ളുന്ന ഈ ദിനത്തിൽ, 78ാമത് സ്വാതന്ത്ര്യ ദിനാശംസകൾ നേർന്നുകൊണ്ട് ക്ലാസ് സമാപിച്ചു.