എ​ഐ നി​യ​ന്ത്ര​ണം വി​ടു​ന്നു; അ​ടു​ത്ത വ​ർ​ഷം കോ​വി​ഡി​നേ​ക്കാ​ൾ ഭീ​ക​ര​മാ​കാ​മെ​ന്നു ഗ​വേ​ഷ​ക​ൻ

ന്യൂയോർക്ക്: അനിയന്ത്രിതമായ നിർമിത ബുദ്ധി (എഐ) അടുത്ത വർഷം കോവിഡിനേക്കാൾ വലിയ പ്രതിസന്ധിക്കു കാരണമായേക്കാമെന്ന് പ്രശസ്ത എഐ സുരക്ഷാ ഗവേഷകൻ നിക്കോള ജുർക്കോവിച്ച്.

അമേരിക്കയിലെ താങ്ക്സ്ഗിവിംഗ് ദിനത്തോടനുബന്ധിച്ച് എക്സിലൂടെ പങ്കുവച്ച തുറന്ന കത്തിലാണ് അദ്ദേഹം തന്‍റെ കുടുംബത്തിനും പ്രിയപ്പെട്ടവർക്കും ഈ ഞെട്ടിക്കുന്ന മുന്നറിയിപ്പ് നൽകിയത്.

അ​ത്യാ​ധു​നി​ക എ​ഐ സം​വി​ധാ​ന​ങ്ങ​ളു​ടെ അ​പ​ക​ട​സാ​ധ്യ​ത​ക​ൾ പ​രി​ശോ​ധി​ക്കു​ന്ന “മെ​റ്റ​ർ’ എ​ന്ന ലാ​ഭേ​ച്ഛ​യി​ല്ലാ​തെ പ്ര​വ​ർ​ത്തി​ക്കു​ന്ന സ്ഥാ​പ​ന​ത്തി​ലെ സാ​ങ്കേ​തി​ക​വി​ഭാ​ഗം അം​ഗ​മാ​ണു നി​ക്കോ​ള ജു​ർ​ക്കോ​വി​ച്ച്. വ​ർ​ഷ​ങ്ങ​ളാ​യി എ​ഐ ഉ​യ​ർ​ത്തു​ന്ന ഭീ​ഷ​ണി​ക​ളെ​ക്കു​റി​ച്ച് താ​ൻ ആ​ശ​ങ്കാ​കു​ല​നാ​ണെ​ന്നും വൈ​കു​ന്ന​തി​നു​മു​ന്പ് കാ​ര്യ​ങ്ങ​ൾ തു​റ​ന്നു​പ​റ​യേ​ണ്ട​ത് ത​ന്‍റെ ക​ട​മ​യാ​ണെ​ന്നും അ​ദ്ദേ​ഹം ക​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

ഈ ​വ​ർ​ഷംത​ന്നെ പ​ല ക​മ്പ​നി​ക​ളെ​യും ഹാ​ക്ക് ചെ​യ്യു​ന്ന​തു​ൾ​പ്പ​ടെ​യു​ള്ള ഗു​രു​ത​ര​മാ​യ പ്ര​ശ്ന​ങ്ങ​ൾ​ക്ക് എ​ഐ സം​വി​ധാ​ന​ങ്ങ​ൾ കാ​ര​ണ​മാ​യി​ട്ടു​ണ്ടെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു. ഇ​തു​വ​രെ​യു​ണ്ടാ​യ ന​ഷ്‌​ട​ങ്ങ​ൾ പ്ര​ധാ​ന​മാ​യും സാ​മ്പ​ത്തി​ക​മേ​ഖ​ല​യി​ലാ​യി​രു​ന്നു. എ​ന്നാ​ൽ അ​ടു​ത്ത വ​ർ​ഷം എ​ഐ വ​ലി​യ നാ​ശ​ന​ഷ്‌​ട​ങ്ങ​ൾ​ക്കും മ​ര​ണ​ങ്ങ​ൾ​ക്കും വ​രെ കാ​ര​ണ​മാ​യേ​ക്കാ​മെ​ന്ന് അ​ദ്ദേ​ഹം ഭ​യ​പ്പെ​ടു​ന്നു.

നി​യ​ന്ത്ര​ണം ന​ഷ്‌​ട​പ്പെ​ടു​ന്ന എ​ഐ നി​ർ​ണാ​യ​ക അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ളി​ലേ​ക്ക് നു​ഴ​ഞ്ഞു​ക​യ​റു​ക, സാ​മൂ​ഹി​കവി​രു​ദ്ധ​ർ ജൈ​വാ​യു​ധ​ങ്ങ​ൾ നി​ർ​മി​ക്കാ​ൻ എ​ഐ ഉ​പ​യോ​ഗി​ക്കു​ക, പ്ര​മു​ഖ നേ​താ​ക്ക​ൾ യ​ന്ത്ര​ങ്ങ​ൾ​ക്ക് അ​മി​ത​മാ​യ അ​ധി​കാ​രം കൈ​മാ​റു​ക തു​ട​ങ്ങി കാ​ര്യ​ങ്ങ​ൾ കൈ​വി​ട്ടു​പോ​കാ​ൻ സാ​ധ്യ​ത​യു​ള്ള മൂ​ന്നു വ​ഴി​ക​ളും അ​ദ്ദേ​ഹം എ​ടു​ത്തു​പ​റ​യു​ന്നു.

ക​ർ​ശ​ന​മാ​യ ആ​ഗോ​ളനി​യ​മ​ങ്ങ​ൾ ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ 2027ഓ​ടെത​ന്നെ എ​ഐ സ്വ​യം ന​വീ​ക​രി​ക്കാ​നും ഏ​റ്റ​വും ബു​ദ്ധി​മാ​നാ​യ മ​നു​ഷ്യ​രെ മ​റി​ക​ട​ക്കാ​നും തു​ട​ങ്ങു​മെ​ന്ന് ജു​ർ​ക്കോ​വി​ച്ച് പ്ര​വ​ചി​ക്കു​ന്നു. മ​നു​ഷ്യ​രാ​ശി​യു​ടെ നി​ല​നി​ല്പി​നു ഭീ​ഷ​ണി​യാ​കു​ന്ന ല​ക്ഷ്യ​ങ്ങ​ളി​ലേ​ക്ക് ഇ​വ നീ​ങ്ങി​യേ​ക്കാം. വ​ലി​യൊ​രു നി​യ​ന്ത്ര​ണം ഉ​ണ്ടാ​യി​ല്ലെ​ങ്കി​ൽ 2030 അ​വ​സാ​ന​ത്തോ​ടെ മ​നു​ഷ്യ​രാ​ശി ന​ശി​പ്പി​ക്ക​പ്പെ​ടാ​നോ അ​ധി​കാ​ര​ര​ഹി​ത​രാ​ക്ക​പ്പെ​ടാ​നോ ഉ​ള്ള സാ​ധ്യ​ത​യും അ​ദ്ദേ​ഹം മു​ന്നി​ൽ​ക്കാ​ണു​ന്നു.

മ​നു​ഷ്യ​രാ​ശി അ​തി​ജീ​വി​ച്ചാ​ൽ പോ​ലും ആ​ഗോ​ള സ​മ്പ​ദ്‌​വ്യ​വ​സ്ഥ കീ​ഴ്മേ​ൽ മ​റി​യു​മെ​ന്ന് ജു​ർ​ക്കോ​വി​ച്ച് ക​രു​തു​ന്നു. അ​ടു​ത്ത പ​ത്തു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നി​ല​വി​ലു​ള്ള മി​ക്ക ജോ​ലി​ക​ളും ഇ​ല്ലാ​താ​കു​ക​യും ലോ​ക​ജ​ന​ത​യു​ടെ ഭൂ​രി​ഭാ​ഗ​വും തൊ​ഴി​ൽ​ര​ഹി​ത​രാ​കു​ക​യും ചെ​യ്യും.

ഇ​പ്പോ​ഴും പ്ര​വ​ർ​ത്തി​ക്കാ​ൻ നേ​രി​യൊ​രു അ​വ​സ​രം ബാ​ക്കി​യു​ണ്ടെ​ന്ന് ജു​ർ​ക്കോ​വി​ച്ച് വി​ശ്വ​സി​ക്കു​ന്നു. എ​ഐ മ​ത്സ​ര​ത്തി​ന്‍റെ വേ​ഗം കു​റ​യ്ക്കു​ന്ന​തി​നാ​യി ക​ർ​ശ​ന​മാ​യ ആ​ഗോ​ള നി​യ​ന്ത്ര​ണ​ങ്ങ​ൾ കൊ​ണ്ടു​വ​ര​ണ​മെ​ന്നാ​ണ് അ​ദ്ദേ​ഹ​ത്തി​ന്‍റെ പ്ര​ധാ​ന നി​ർ​ദേ​ശം. അ​മേ​രി​ക്ക​ൻ ക​മ്പ​നി​ക​ളാ​ണ് എ​ഐ വി​ക​സ​ന​ത്തി​ൽ മു​ന്നി​ൽ നി​ൽ​ക്കു​ന്ന​തെ​ങ്കി​ലും യൂ​റോ​പ്യ​ൻ യൂ​ണി​യ​ന്‍റെ ഇ​യു എ​ഐ ആ​ക്‌​ട് ‘ പോ​ലു​ള്ള നി​യ​മ​ങ്ങ​ൾ വ​ഴി സു​ര​ക്ഷാ​മാ​ന​ദ​ണ്ഡ​ങ്ങ​ൾ കൊ​ണ്ടു​വ​രാ​ൻ സാ​ധി​ക്കു​മെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടു​ന്നു.

എ​ഐ ഉ​യ​ർ​ത്തു​ന്ന അ​പ​ക​ട​ങ്ങ​ളെ​ക്കു​റി​ച്ച് സു​ഹൃ​ത്തു​ക്ക​ളു​മാ​യി ച​ർ​ച്ച ചെ​യ്യാ​നും ആ​ഗോ​ള നി​യ​മ​ങ്ങ​ൾ​ക്കാ​യി രാ​ഷ്‌​ട്രീ​യ​നേ​താ​ക്ക​ളോ​ട് ആ​വ​ശ്യ​പ്പെ​ടാ​നും അ​ദ്ദേ​ഹം സാ​ധാ​ര​ണ​ക്കാ​രോ​ട് ആ​ഹ്വാ​നം ചെ​യ്തു. കം​പ്യൂ​ട്ട​ർ ശാ​സ്ത്ര​ജ്ഞ​രും എ​ൻ​ജി​നി​യ​ർ​മാ​രും സാ​മ്പ​ത്തി​ക വി​ദ​ഗ്ധ​രും ത​ത്വ​ചി​ന്ത​ക​രും ത​ങ്ങ​ളു​ടെ ക​രി​യ​ർ എ​ഐ സു​ര​ക്ഷ​യ്ക്കാ​യി മാ​റ്റി​വ​യ്ക്ക​ണ​മെ​ന്നും ഓ​രോ ദി​വ​സ​വും ജീ​വ​ന്മ​ര​ണ പോ​രാ​ട്ടം ന​ട​ക്കു​ന്ന ഒ​രു യു​ദ്ധ​ത്തി​ലെ സൈ​നി​ക​രെ​പ്പോ​ലെ പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം ആ​വ​ശ്യ​പ്പെ​ട്ടു.