കുട്ടിക്കാനം: കുട്ടികളുടെ ഇടയിലെ പ്രവർത്തനങ്ങളിൽ ശ്രദ്ധേയമായ പങ്ക് വഹിച്ചിട്ടുള്ള തിമഥി ഇൻസ്റ്റിറ്റ്യൂട്ടിന്റെ 2027 ലെ ചിൽഡ്രൻസ് ഫെസ്റ്റ് തീം ഹിൽ ടോപ്പ് പ്രകാശനം ചെയ്തു.കുട്ടിക്കാനം ചർച്ച് ഓഫ് ഗോഡ് സഭാ ഹാളിൽ നവംബർ 9ന് നടന്ന ലീഡർഷിപ്പ് ട്രെയിനിങ്ങിന് ഇടയിലാണ് തീം പ്രകാശനം ചെയ്തത്.

ഡോ: പി ആർ ഡി പ്രഭുവിൽ നിന്ന് തീം ലോഗോ ഡോ: ജയ്സൺ തോമസ് ഏറ്റുവാങ്ങി പ്രകാശനം ചെയ്തു. മത്തായിയുടെ സുവിശേഷത്തിൽ പരാമർശിക്കുന്ന പ്രധാനപ്പെട്ട അഞ്ച് മലകളുമായി ബന്ധപ്പെട്ട് യേശുവിന്റെ ശുശ്രൂഷയും ജീവിതവും ഉപദേശങ്ങളെയും ആസ്പദമാക്കിയാണ് ഈ വർഷത്തെ ചിൽഡ്രൻസ് ഫസ്റ്റ് പാഠ്യപദ്ധതി തയ്യാറാക്കിയിരിക്കുന്നത്. ഇന്ത്യയിലെ വിവിധ ഭാഷകളിൽ തയ്യാറാക്കുന്ന പാഠ്യപദ്ധതി 10000 കണക്കിന് കുട്ടികളെ യേശുവിലേക്ക് നടത്തുവാൻ പര്യാപ്തമായതാണ്.
കെമീകൃതമായി തയ്യാറാക്കിയ സിലബസ്,വിഷയാധിഷ്ഠിതമായ ഗാനങ്ങൾ,ആക്ഷൻ സോങ്ങുകൾ, മിഷനറി ചരിത്രങ്ങൾ,ആകർഷണീയമായ വർക്ക് ബുക്കുകൾ,വിവിധ പ്രായക്കാർക്ക് ആയിട്ടുള്ള, പഠനസാമഗ്രികൾ തിമഥി ഇൻസ്റ്റിറ്റ്യൂട്ട് പ്രത്യേകതയാണ്.ചിൽഡ്രൻസ് ഫെസ്റ്റിന്റെ മാസ്റ്റേഴ്സ് ട്രെയിനിങ് 2027 ഫെബ്രുവരി 1 ,2 ,3 തീയതികളിൽ ചരൽ കുന്നിലുള്ള മാർത്തോമ ക്യാമ്പ് സെൻ്ററിൽവച്ച് നടക്കും.
വാർത്ത . വിൻസൻ സി.ഒ ,വടയാർ




