ക്രൈസ്തവ സാഹിത്യ അക്കാദമിയുടെ 38-ാമത് വാർഷിക സമ്മേളനവും അവാർഡ് സമർപ്പണവും നവം.15 ന് ഞായറാഴ്ച വൈകിട്ട് 6 ന് അങ്കമാലി ക്രിസ്ത്യൻ ബ്രദറൺ ഓഡിറ്റോറിയത്തിൽ നടക്കും.
അക്കാദമി പ്രസിഡൻ്റ് ടോണി ഡി. ചെവ്വൂക്കാരൻ അദ്ധ്യക്ഷത വഹിക്കും. ഗുഡ്ന്യൂസ് ചീഫ് എഡിറ്റർ സി.വി.മാത്യു ഉദ്ഘാടനം നിർവഹിക്കും. അവാർഡ് ജേതാക്കൾക്ക് മുഖ്യാതിഥി മന്ത്രി റോജി എം. ജോൺ അവർഡുകൾ സമ്മാനിക്കും.
ക്രൈസ്തവരംഗത്തെ സമഗ്രസംഭാവനയ്ക്കുള്ള അക്കാദമിയുടെ വില്യംകേറി അവാർഡ് ഡോ. തോംസൺ കെ മാത്യുവിനും മഹാകവി കെ.വി. സൈമൺ സാഹിത്യ അവാർഡ് ഡോ. ബാബു കെ.വർഗീസിനും മിഷനറി വി. നാഗൽ കീർത്തന അവാർഡ് ഇവാ. വിൽസൻ ചേന്നനാട്ടിലിനും നല്കും.
പാസ്റ്റർ ബാബു ജോർജ് പത്തനാപുരം ആമുഖ പ്രഭാഷണവും അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് സെകട്ടറി സജി മത്തായി കാതേട്ടും സംസാരിക്കും. അവാർഡ് ജേതാക്കളെ ട്രഷറാർ ലിജോ വർഗീസ് പാലമറ്റം പരിചയപ്പെടുത്തും.
അക്കാദമി ഭാരവാഹികളാഇവാ. ജെ.സി. ദേവ്, എം.വി. ബാബു കല്ലിശ്ശേരി എന്നിവർ പ്രസംഗിക്കും.
കെ.എൻ റസൽ( ചീഫ് എഡിറ്റർ, ക്രൈസ്തവ ചിന്ത), ജിജോ അങ്കമാലി, പി.സി. ഗ്ലെന്നി, പാസ്റ്റർമാരായ ടി.വൈ ജെയിംസ്, പി.കെ സജുമോൻ, ടി.എൽ ഷാജി എന്നിവർ ആശംസകൾ അറിയിക്കും. ഗോസ്പൽ മ്യൂസിക്സ് ഗാനങ്ങൾ ആലപിക്കും.
സാം കൊണ്ടാഴി സ്വാഗതവും ഷാജി മാറാനാഥ നന്ദിയും പറയും.




