പാറശ്ശാല: സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ പാറശ്ശാല യഹോവ നിസ്സി ഏ.ജി ചർച്ചിൽവെച്ച് നടന്ന സഭാവളർച്ചാ സെമിനാർ സമാപിച്ചു.

എസ്.പി.സി തിരുവനന്തപുരം ജില്ല സംഘടിപ്പിച്ച സെമിനാറിൽ എസ്.പി.സി ജില്ലാ പ്രസിഡൻ്റും ഏ. ജി. സതേൺ ഡിസ്ട്രിക്ട് സൂപ്രണ്ടൻ്റുമായ റവ. എൻ പീറ്റർ, വേദാദ്ധ്യപകനും സുവിശേഷ പ്രഭാഷകനുമായ റവ. ആർ. കെ ഗോഡ്സൻ എന്നിവർ “സഭാ വളർച്ചയിൽ പാസ്റ്റർ കുടുംബത്തിൻ്റെ പങ്ക് ” എന്ന വിഷയം ആസ്പദമാക്കി ക്ലാസ്സുകൾ നയിച്ചു.
എസ്.പി.സി കൊല്ലങ്കോട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ എം. ജ്ഞാനസെൽവൻ സംഘടനയുടെ പ്രവർത്തന രീതികൾ വിശദീകരിക്കുകയും
എസ്.പി.സി തിരുവന്തപുരം ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി പ്രവർത്തന റിപ്പോർട്ട് വായിക്കുകയും ചെയ്തു.
തുടർന്ന് കഴിഞ്ഞ അഞ്ച് പതിറ്റാണ്ടിലേറെ പൂർണ്ണസമയ ശുശ്രൂഷയിൽ വ്യാപൃതരായ ദൈവദാസന്മാർക്ക് മെമൻ്റോ നൽകി ആദരിക്കുകയും, നിർദ്ധനരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നവരുമായ ശുശ്രൂഷകന്മാർക്കും, ശുശ്രൂഷകന്മാരുടെ ഭാര്യമാർക്കും ചികിത്സാസഹായങ്ങൾ വിതരണം ചെയ്യുകയും ചെയ്തു.
വിവിധ ജില്ലകളിൽ നിന്നും താലൂക്കുകളിൽ നിന്നുമായി നൂറുകണക്കിന് ദൈവദാസന്മാരും കുടുംബങ്ങളും പങ്കെടുത്ത സഭാവളർച്ചാ സെമിനാറിൽ എസ്.പി.സി ജില്ലാ സെക്രട്ടറി പാസ്റ്റർ ബിനു സി പാറശ്ശാല ,എസ്.പി സി ജില്ലാ ജോയിൻ്റ് സെക്രട്ടറി പാസ്റ്റർ എ. ദൈവദാനം, എസ്.പി.സി ജില്ലാ ട്രഷറാർ പാസ്റ്റർ വൈ. ഗോഡ്വിൻ, എസ്.പി.സി കാട്ടാക്കട മേഖലാ പ്രസിഡൻ്റ് പാസ്റ്റർ സത്യദാസ്, എസ്.പി.സി. നെടുമങ്ങാട് മേഖലാ പ്രസിഡൻ്റ് പാസ്റ്റർ കനകരാജ്, എസ്.പി.സി നെയ്യാറ്റിൻകര മേഖലാ പ്രതിനിധി പാസ്റ്റർ രാജേഷ് പൊന്നമ്പി എന്നിവരും. വിവിധ യൂണിറ്റ് പ്രതിനിധികളും സംഘാടകരായി.




