തായ്ലൻഡ്: തായ്ലൻഡിൽ വച്ച് നടന്ന ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ യോഗത്തിൽ ചർച്ച് ഓഫ് ഗോഡ് ഇൻ സൗത്ത് ഇന്ത്യയുടെ പ്രസിഡൻ്റായി സേവനം അനുഷ്ടിക്കുന്ന റവ. ജോൺസൺ തരകനെ ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക് റീജിയൻ്റെ പ്രസിഡൻ്റായി ഐക്യകണ്ടേന തെരഞ്ഞെടുത്തു.
കഴിഞ്ഞ നാല് വർഷങ്ങളായി ചർച്ച് ഓഫ് ഗോഡ് ഏഷ്യ പസിഫിക്കിൻ്റെ വൈസ് പ്രസിഡൻറായി സേവനം അനുഷ്ഠിക്കുകയായിരുന്നു. ഇരുപത്തിമൂന്ന് രാജ്യങ്ങളിലെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.




