കുമളി: കുമളി ഒന്നാം മൈൽ ബഥേൽ ഹൗസിൽ പാസ്റ്റർ ഏ.റ്റി. ഗുണശീലൻ മകൻ ബിനോ ഫിലിപ്പ് (ജിസൺ 35) നിര്യാതനായി.
സംസ്കാര ശുശ്രൂഷ ഒക്ടോബർ 30 വെള്ളി രാവിലെ 8.30 ന് കുമളി വലിയകണ്ടം ചർച്ച് ഓഫ് ഗോഡ് ഇൻ ഇന്ത്യ ബഥേൽ ചർച്ചിൽ കൊണ്ടുവരുന്നതും 12.30 ന് അവിടുത്തെ ശുശ്രൂഷകൾക്ക് ശേഷം ഉച്ചയ്ക്ക് 1 മണിക്ക് ദൈവസഭയുടെ ആറാം മൈൽ സെമിത്തേരിയിൽ സംസ്കാരം നടത്തുന്നതുമാണ്.
മാതാവ്: ഇടകടത്തി വെളുത്തേടത്ത്കാട്ടിൽ ലിസിയാമ്മ. സഹോദരങ്ങൾ : ബെഞ്ചമിൻ, ബെർണീസ്, ബെൻ ശാലോം, ബിമൽഡാ.
ജിസൺ കഴിഞ്ഞ 6 മാസമായി ക്യാൻസർ (ലിംഫോമ – Lymphoma) രോഗബാധിതനായി തിരുവല്ല ബിലീവേഴ്സ് ഹോസ്പിറ്റലിൽ ചികിത്സയിലായിരുന്നു. ദീർഘ വർഷങ്ങളായി കിടപ്പുരോഗിയായ കുമളി ദൈവസഭ അംഗം ആയ ബഥേൽ വീട്ടിൽ പാസ്റ്റർ എ.റ്റി. ഗുണശീലന്റെ ഇളയ മകനാണ് ജിസൺ. പ്രിയ ജിസ്സൺ ജീവിതത്തിലേക്ക് മടങ്ങിവരുവാൻ ഒരു നാട് മുഴുവൻ കൈകോർത്തിരുന്നു.
ദുഖാർത്തരായ പ്രിയപ്പെട്ടവരെ പ്രാർത്ഥനയിൽ ഓർക്കണമേ.
വാർത്ത: സന്തോഷ് ഇടക്കര




