ന്യൂ ടെസ്റ്റ്‌മെൻ്റ് ചർച്ച് (ടിപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവംബർ 12 മുതൽ ദുബായിൽ

ദീപു ജോൺ, യുഎഇ

ദുബായ്: ന്യൂ ടെസ്റ്റമെൻ്റ് ചർച്ച് (ടിപിഎം) മിഡിൽ ഈസ്റ്റ് സെൻ്റർ വാർഷിക കൺവെൻഷൻ നവംബർ 12 (വ്യാഴം) മുതൽ 15 (ഞായർ) വരെ ദുബായ് സ്റ്റേഡിയം മെട്രോ സ്റ്റേഷനു അടുത്തുള്ള ഇൻഡോർ സ്റ്റേഡിയത്തിലുള്ള ഷബാബ് അൽ അഹലി ക്ലബിൽ വെച്ച് നടക്കും.

വ്യാഴം വൈകിട്ട് 6.45 ന് സഭയുടെ പ്രധാന പാസ്റ്റർ പ്രാർത്ഥനയോടെ കൺവൻഷൻ ആരംഭിക്കും. ദിവസവും രാവിലെ 9 നും വൈകിട്ട് 6.45 നും സുവിശേഷ യോഗങ്ങൾ നടക്കും.

വെള്ളി ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തിരിപ്പ് യോഗവും അധ്യാപകരുടെ യോഗവും ശനി ഉച്ചകഴിഞ്ഞ് മൂന്നിന് കാത്തിരിപ്പ് യോഗവും യുവജനങ്ങൾക്കായുള്ള യോഗവും ഇതേ ഹാളിൽ വെച്ച് നടക്കും.

കൺവൻഷന് സഭയുടെ പ്രധാന ശുശ്രൂഷകർ നേതൃത്വം നൽകും. എല്ലാ യോഗങ്ങളിലും രോഗികൾക്കായി പ്രത്യക പ്രാർത്ഥന ഉണ്ടായിരിക്കും. ഞായർ രാവിലെ 9 നു തുടങ്ങുന്ന സംയുക്ത ആരാധനയോടെ പ്രസ്തുത കൺവൻഷന് വിരാമം കുറിക്കും.