വയൽ ഒന്ന്; അതിൽ വിഷചീരയും നല്ല ചീരയും

വയലില്‍ പായസത്തിന് ചീര പറിക്കാന്‍ പോയവര്‍ക്ക് വിഷച്ചീരയും നല്ല ചീരയും തിരിച്ചറിയാന്‍ കഴിഞ്ഞില്ല. ഇത് രണ്ടും വയലില്‍ ഉണ്ട്. കണ്ടാല്‍ രണ്ടും ഒരുപോലെ ഇരിക്കുന്നു. പറിച്ചവര്‍ക്ക് ഇത് വിഷചീരയാണെന്ന് മനസ്സിലാക്കാന്‍ കഴിഞ്ഞില്ല. അരിഞ്ഞവര്‍ക്കും അത് മനസ്സിലായില്ല. ഫലം കലത്തില്‍ മരണം.

ഇന്ന് സുവിശേഷ വയലില്‍ ഇത് രണ്ടും ഉണ്ട്. ജീവന്റെ ശുശ്രൂഷയും, മരണത്തെ ശുശ്രൂഷയും ഉണ്ട്. ഒരേ ബൈബിള്‍, ഒരേ നാമം( യേശുവിന്റെ) പേര് പെന്തക്കോസ്, ആത്മീയ ശുശ്രൂഷ, വിടുതല്‍. ശുശ്രൂഷ

തിരിച്ചറിയാന്‍ കഴിയാത്ത അനേകം മരണത്തിലേക്ക് നയിക്കപ്പെടുന്നു. പരിജ്ഞാനമില്ലായ്കയാല്‍ എന്റെ ജനം നശിച്ചു പോകുന്നു. (ഹോശാ 4:6)

ഇന്നത്തെ കാലഘട്ടത്തിന്റെ ആവശ്യം അവര്‍ വിശുദ്ധമായതിനും ‘സാമാന്യമായതിനും തമ്മിലുള്ള വ്യത്യാസം എന്റെ ജനത്തിന് ഉപദേശിച്ച്, മലിനമായതും നിര്‍മ്മലമായതും അവരെ തിരിച്ചറിയുമാറാക്കേണം.’ (യെഹെ 44:23)

മലിനവും, നിര്‍മ്മലവും തിരിച്ചറിയാന്‍ കഴിയത്തക്കവണ്ണം ജനത്തെ ഉപദേശിക്കാന്‍ കഴിയുന്ന അഭിഷേക ശുശ്രൂഷകരെയാണ് ഇന്ന് വേണ്ടത്.

പാസ്റ്റര്‍ ബൈജു ജോര്‍ജ്
മുണ്ടക്കയം 9544681705