തൃശൂര്‍: അവിശ്വാസ പ്രമേയത്തിലൂടെ ബിജെപിക്ക് ഭരണം നഷ്ടപ്പെട്ട തൃശൂര്‍ പാറളം പഞ്ചായത്ത് പിടിച്ചെടുത്ത് കോണ്‍ഗ്രസ്.
വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തു. ഇതോടെ കോണ്‍ഗ്രസിന്റെ റോസ് മേരി അബേഷ് പഞ്ചായത്ത് പ്രസിഡന്റായി തിരഞ്ഞെടുക്കപ്പെട്ടു. 17 അംഗ ഭരണസമിതിയില്‍ ആറ് അംഗങ്ങള്‍ വീതമാണ് കോണ്‍ഗ്രസിനും ബിജെപിക്കുമുണ്ടായിരുന്നത്. മൂന്ന് അംഗങ്ങളാണ് സിപിഐയ്ക്കുള്ളത്. ഇതില്‍ രണ്ടുപേര്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തുകയായിരുന്നു.
തൃശൂര്‍ പാറളം പഞ്ചായത്തില്‍ എല്‍ഡിഎഫും യുഡിഎഫും ഒന്നിച്ച് നിന്നാണ് അവിശ്വാസത്തിലൂടെ ബിജെപിയെ പുറത്താക്കിയത്. പ്രസിഡന്റ്, വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ബിജെപിയും എല്‍ഡിഎഫും മല്‍സരിച്ചിരുന്നു. സുധ അനിലനും കെ ആര് അനൂപുമായിരുന്നു എല്‍ഡിഎഫ് സ്ഥാനാര്‍ഥികളായി മല്‍സരിച്ചത്. അനിത പ്രസന്നനും മനോജ് അയ്യപ്പത്തുമായിരുന്നു ബിജെപി സ്ഥാനാര്‍ഥികള്‍. റോസ് മേരിയും നിഖിലുമായിരുന്നു കോണ്‍ഗ്രസിന്റെ പ്രസിഡന്റ്, വൈസ് പ്രസിഡന്റ് സ്ഥാനാര്‍ഥികള്‍. വിപ്പ് ലംഘിച്ച് സിപിഐയുടെ രണ്ടംഗങ്ങള്‍ പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന് വോട്ട് ചെയ്തത്.
അതേസമയം, ഇടുക്കി ഉപ്പുതറ പഞ്ചായത്തില്‍ എല്‍ഡിഎഫിന് ഭരണം നഷ്ടമായി. യുഡിഎഫ് കൊണ്ടുവന്ന അവിശ്വാസം പാസായതോടെയാണ് ഭരണം വീണത്. ബിജെപി അംഗം യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്തു. 18ല്‍ 10 അംഗങ്ങളുടെ പിന്തുണയിലാണ് യുഡിഎഫിന് ഭരണം ലഭിച്ചത്. വിപ്പ് ലംഘിച്ച് ബിജെപി അംഗം നിഷ പ്രദീപ് യുഡിഎഫിന് അനുകൂലമായി വോട്ട് ചെയ്യുകയായിരുന്നു.
ഇടുക്കി ഉപ്പുതറ പഞ്ചായത്തില്‍ കഴിഞ്ഞ 10 വര്‍ഷമായി എല്‍ഡിഎഫാണ് ഭരണം നടത്തിയിരുന്നത്. ആകെ 18 അംഗങ്ങളില്‍ എല്‍ഡിഎഫിനും യുഡിഎഫിനും എട്ട് വീതവും ഒരു ബിജെപി അംഗവും ഒരു സ്വതന്ത്രനും എന്നിങ്ങനെയായിരുന്നു പഞ്ചായത്തിലെ കക്ഷി നില. സ്വതന്ത്രന്റെ പിന്തുണയോടെയായിരുന്നു എല്‍ഡിഎഫിന് ഭരണം ലഭിച്ചിരുന്നത്. എന്നാല്‍ പന്നീട് സ്വതന്ത്ര അംഗവുമായുള്ള ചില തര്‍ക്കങ്ങളുടെ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസ് അവിശ്വാസം കൊണ്ടുവരുന്നത്. സ്വതന്ത്രന്റെയും ബിജെപിയുടേയും പിന്തുണ കോണ്‍ഗ്രസിന് ലഭിച്ചു.




