ക്രിസ്തീയ ഗായകൻ ബിനോയി ചാക്കോയ്ക്ക് ആദരവുകൾ

ചിക്കാഗോ: ക്രൈസ്തവ സംഗീതാലാപന രംഗത്ത് 35 വർഷങ്ങൾ പൂർത്തിയാക്കുന്ന ബിനോയി ചാക്കോയ്ക്ക് ചിക്കാഗോ ഗോസ്പൽ മീഡിയ അസോസിയേഷൻ ആദരവുകൾ അർപ്പിച്ചു. ജനറൽ സെക്രട്ടറി കുര്യൻ ഫിലിപ്പിന്റെ അധ്യക്ഷതയിൽ കേരള എക്സ്പ്രസ് ന്യൂസ്‌ റൂമിൽ നടന്ന സമ്മേളനത്തിൽ ചീഫ് എഡിറ്റർ കെ എം ഈപ്പൻ ബിനോയി ചാക്കോയെ ഷാൾ അണിയിച്ച് ആദരിച്ചു.

കേരള എക്സ്പ്രസ്സ്‌ ചീഫ് എഡിറ്റർ കെ എം ഈപ്പൻ ബിനോയ് ചക്കോയെ ഷാൾ അണിയിച്ച് ആദരിക്കുന്നു.

എഡിറ്റോറിയൽ ബോർഡ് അംഗങ്ങളായ അനീഷ് ഈപ്പൻ, അജിത് ഈപ്പൻ, ഡോ ടൈറ്റസ് ഈപ്പൻ, ചിക്കാഗോ ഹിസ്സ്‌ വോയിസ് ഡയറക്ടർ റോണി കോശി, സജി തോമസ് വടക്കേക്കുറ്റ്, ഷാജി എബ്രഹാം തുടങ്ങിയവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.

സെക്കുലർ സംഗീത ഗ്രൂപ്പുകളിൽ കോട്ടയത്ത് സജീവ സാന്നിധ്യമായിരുന്ന ബിനോയ് ചാക്കോ 1992 മുതലാണ് ക്രൈസ്തവ സംഗീത രംഗത്തേക്ക് മാത്രമായി മാറിയത്. ഇന്ത്യയിലും വിദേശത്തുമായി നൂറുകണക്കിന് വേദികളിൽ ക്രൈസ്തവ സംഗീതം ആലപിച്ച ബിനോയ് ചാക്കോ 5000ത്തിലധികം ഗാനങ്ങൾക്ക് ശബ്ദം നൽകി റിക്കാർഡ് ചെയ്തു. നിരവധി വീഡിയോ ഓഡിയോ ആൽബങ്ങളും പുറത്തിറക്കിയിട്ടുണ്ട്.

വിശുദ്ധ ബൈബിൾ മുഴുവനായും അദ്ദേഹത്തിന്റെ ശബ്ദത്തിൽ റിക്കാർഡ് ചെയ്ത് ഓഡിയോ ബൈബിൾ ആയി അവതരിപ്പിച്ചിട്ടുണ്ട്. സയോൻ ക്രിസ്ത്യൻ ചർച്ചിൽ നടന്ന സ്നേഹ സംഗീതം എന്ന സംഗീത പരിപാടിയിൽ ബിനോയ് ചാക്കോ ഗാനരചയിതാവിനെയും ഗാന പശ്ചാത്തലവും വിശദീകരിച്ച് നിരവധി ഗാനങ്ങൾ അവതരിപ്പിച്ചത് ശ്രോതാക്കളായി എത്തിയ ജനസമൂഹത്തെ ദൈവസ്നേഹത്തിന്റെ ആഴങ്ങളിലേക്ക് നയിച്ചു.

വാർത്ത: കുര്യൻ ഫിലിപ്പ്