പാരീസിലെ തെരുവുകള്‍ കലാപഭൂമിയായി മാറുന്നു. ജീവിതചെലവ് വർധിക്കുന്നതിനെതിരെയും സ്കൂളുകളിലെ അപര്യാപ്തമായ സൗകര്യങ്ങള്‍ക്കെതിരെയും ഫ്രാൻസില്‍ നടക്കുന്ന പ്രതിഷേധം അക്രമാസക്തമായി.
ഒക്ടോബർ 17-ാം തീയതി പ്രതിഷേധിക്കുന്ന വിദ്യാർഥികള്‍ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചും ജീവിതചെലവ് വർധിക്കുന്നതിനെതിരെ പ്രതിഷേധിച്ചും തെരുവില്‍ അണിനിരന്നത് അരലക്ഷത്തിറെ മനുഷ്യരായിരുന്നു.
പ്രതിഷേധക്കാരും പൊലീസും തമ്മില്‍ ഏറ്റുമുട്ടലുകള്‍ ഉണ്ടാകുകയും. പ്രതിഷേധിച്ച ജനക്കൂട്ടത്തിന് നേരെ കണ്ണീർ വാതകവും ജലപീരങ്കിയും ഉപയോഗിക്കുകയും ചെയ്തു. പ്രതിഷേധത്തില്‍ പങ്കെടുത്ത 1,200 പേരെ അറസ്റ്റ് ചെയ്തുവെന്നും അന്താരാഷ്ട്രമാധ്യമങ്ങള്‍ റിപ്പോർട്ട് ചെയ്തു.




