പാറശാല : സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസിൻ്റെ ആഭിമുഖ്യത്തിൽ നടത്തപ്പെടുന്ന സഭാവളർച്ചാ സെമിനാർ 2026 നവംബർ 4 ബുധൻ രാവിലെ 9 മണി മുതൽ ഉച്ചക്ക് 1.30 വരെ പാറശ്ശാല യഹോവനിസ്സി ഏ. ജി ചർച്ചിൽവെച്ച് നടക്കും. പ്രസ്തുത യോഗത്തിൽ ഏ. ജി സതേൺ സിസ്ട്രിക്റ്റ് സൂപ്രണ്ടൻ്റ് Rev. N. പീറ്റർ, പാസ്റ്റർ R.K ഗോഡ്സൻ, പാസ്റ്റർ അനു ജേക്കബ് എന്നിവർ ശുശ്രൂഷിക്കുകയും എസ്.പി.സി ക്വയർ ഗാനങ്ങൾ ആലപിക്കുകയും ചെയ്യും. “സഭാവളർച്ചയിൽ പാസ്റ്റർ കുടുംബത്തിൻ്റെ പങ്ക്” എന്നതായിരിക്കും ചിന്താവിഷയം.
രജിട്രേഷൻ ചെയ്യുന്ന പാസ്റ്റർമാർക്കും അവരുടെ ഭര്യമാർക്കും പ്രവേശനം തികച്ചും സൗജന്യമാണ്. ഈ സെമിനാറിൽവെച്ച് നിർധനരായവരും ആരോഗ്യപ്രശ്നങ്ങൾ നേരിടുന്നതുമായ ശുശ്രൂഷകന്മാർക്കു മുള്ള സഹായങ്ങൾ വിതരണം ചെയ്യപ്പെടും.
സുവിശേഷീകരണം, കൃപാവര പ്രാപ്തരായ നിലവാരമുള്ള ശുശ്രൂഷകന്മാരെ ഒരുക്കിയെടുക്കുക, ദൈവസഭകളുടെ ഏകീകരണം എന്നിവ ലക്ഷ്യമാക്കി മുന്നേറുന്ന സർക്കാർ അംഗീകൃത ക്രിസ്തീയ പ്രസ്ഥാനമാണ് സിനഡ് ഓഫ് പെന്തെക്കോസ്തൽ ചർച്ചസ്.
ഇതര ക്രൈസ്തവ സമുദായിക സംഘടനകൾക്ക് ലഭിക്കുന്ന പരിഗണനയോ, അവകാശങ്ങളോ, നീതിപരമായ സംരക്ഷണമോ ലഭിക്കാത്ത വിധം വ്യത്യസ്തനാമധേയങ്ങളിൽ അറിയപ്പെടുന്ന പെന്തെക്കോസ്ത് സമൂഹത്തിലെ സഭകളേയും സംഘടനകളേയും ഏകോപിപ്പിക്കുക, സഭകളെ സംരക്ഷിക്കുക, ആത്മീകവളർച്ചക്കുതകുന്ന സെമിനാറുകൾ സംഘടിപ്പിക്കുക, ആത് മീക ഉണർവ്വിനായി ജനത്തെ ഒരുക്കുക എന്നിങ്ങനെയുള്ള കാഴ്ചപ്പാടുകൾ ഉൾക്കൊണ്ട ഒരു കൂട്ടം പെന്തെക്കോസ്ത് സഭാനേതാക്കന്മാരുടെ കൂട്ടായ പരിശ്രമത്താലും പ്രാർത്ഥനയാലും ആരംഭിക്കപ്പെടുകയും ഇന്ത്യയൊട്ടാകെ വളരുകയും, വ്യാപിക്കുകയും ചെയ്തുകൊണ്ടിരിക്കുന്ന ഈ പ്രസ്ഥാനം സഭകളുടെയോ, സംഘടനകളുടേയോ ആന്തരിക വിഷയങ്ങളിൽ യാതൊരുവിധ ഇടപെടലുകളോ, ഉപദേശ വൈരുദ്ധ്യങ്ങളോ ഉണ്ടാക്കാതെ സുതാര്യമായി പ്രവർത്തിച്ചു വരുന്നതിനാൽ ധാരാളം ശുശ്രൂഷകന്മാർ ഈ പ്രസ്ഥാനത്തോട് ചേർന്ന് പ്രവർത്തിക്കുന്നു.
സഭകൾക്കും ശുശ്രൂഷകന്മാർക്കും പ്രയോജനപ്രദമായ ഇരുപത് തസ്തിക(വകുപ്പ്)കളായി പ്രവർത്തിച്ചുവരുന്ന ഈ പ്രസ്ഥാനം വലിയ സംഘടനകൾക്ക് മാത്രമല്ല; എല്ലാ പെന്തെക്കോസ്ത് സംഘടനകൾക്കും, അംഗബലം കുറഞ്ഞ സ്വതന്ത്രസംഘടനകൾക്കും ഒരുപോലെ പ്രയോജനപ്രദമാണ്.




