പത്രാധിപലേഖനം
ഡൽഹിയിലെ കത്തുന്ന വെയിലിൽ, ഒരു ആൽമരത്തിന്റെ തണലിൽ രാജ്യത്തിന്റെ പ്രതിപക്ഷ നേതാവ് . ഇരുന്നത് എട്ട് മണിക്കൂര്‍.
തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ പ്രതിഷേധിച്ച, രാജ്യത്തിന്റെ പ്രതി പക്ഷ നേതാവിനെ പിടിച്ച് വലിച്ച് ഡല്‍ഹി പോലീസ് കൊണ്ട് പോയത് അത്യന്തം പ്രതിഷേധാര്‍ഹമാണ്. രാജ്യത്ത് ‘ജനാധിപത്യം തോറ്റ്’ പോകാതിരിക്കാന്‍ ഇന്ത്യാ സഖ്യത്തിന്റെ പ്രതിഷേധത്തിൽ അമരക്കാരനായിരുന്നു രാഹുല്‍ ഗാന്ധി.

ബിജെപിയുടെ നോമിനിയായി പ്രവര്‍ത്തിക്കുന്ന ഗ്യാനേഷ് കുമാറിന് പ്രത്യേക അജണ്ട ഉണ്ടായിരുന്നുവെന്നാണ് വിലയിരുത്തപ്പെടുന്നത്. കഴിഞ്ഞ ദിവസം സുപ്രിം കോടതി ജഡ്ജി പറഞ്ഞത് ”ഇന്ത്യന്‍ പൗരന്മാരുടെ വോട്ടവകാശം നഷ്ടമാക്കുന്ന ഏത് നടപടിയും ഏകപക്ഷീയമാണെ”ന്നാണ്. തെരഞ്ഞെടുപ്പ് കമ്മീഷന്റെ എസ്‌ഐആര്‍ നടപടിക്കെതിരെയായിരുന്നു അദ്ദേഹത്തിൻ്റെ വിമര്‍ശനം. വഴിവിട്ട ചില നിലപാടുകള്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടെന്നതിന് വളരെ വ്യക്തമായ തെളിവാണ് ഉജ്ജല്‍ ഭുയാന്റെ വെളിപ്പെടുത്തല്‍.
രാഹുൽ ഗാന്ധിയുടെ മുന്നിൽ പൊലീസ് ബാരിക്കേഡുകൾ തടസ്സം സൃഷ്ടിച്ചപ്പോൾ ആകാശവാണി ഭവൻ വളപ്പിലെ ആൽമരച്ചുവട്ടിൽ പ്രതിപക്ഷ നേതാക്കൾ പ്രതിഷേധം തുടർന്നു.
ഇതാകട്ടെ അരുടെയെങ്കിലും വ്യക്തി താല്പര്യത്തിന് വേണ്ടിയുള്ള സമരമായിരുന്നില്ല.അത് രാജ്യത്തിന്റെ ജനാധിപത്യം സംരക്ഷിക്കുന്നതിന് വേണ്ടിയാണ്.
ഈ സമരം ‘അറസ്റ്റില്‍ തീര്‍ത്ത്’ അവസാനിപ്പിക്കാമെന്നത് വെറും മിഥ്യാധാരണമാത്രമാണ്. ഗ്യാനേഷ് കുമാറിന്റെ രാജിയില്‍ കുറഞ്ഞതൊന്നും പ്രതിപക്ഷം ആഗ്രഹിക്കുന്നില്ല. രാജ്യത്താകെ അലയടിക്കുന്ന ഈ പോരാട്ടത്തിന് മുന്നില്‍ പിടിച്ച് നില്‍ക്കാന്‍ കേന്ദ്ര സര്‍ക്കാറിന് കഴിയില്ലെന്നുതന്നേയാണ് വിലയിരുത്തപ്പെടുന്നത്.
വോട്ടർപട്ടികയുടെ പ്രത്യേക തീവ്ര പുനഃപരിശോധനയാണ് പ്രതിഷേധത്തിന്റെ പ്രധാന കാരണം. അർഹരായ വോട്ടർമാരെ പട്ടികയിൽ ഉൾപ്പെടുത്തുകയും അനർഹരായ പേരുകൾ നീക്കം ചെയ്യുകയുമാണ് നടപടിയുടെ ലക്ഷ്യമെന്നാണ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ വിശദീകരണം. എന്നാൽ പരിശോധനയ്ക്കായി ആവശ്യപ്പെടുന്ന രേഖകളും നടപടിക്രമങ്ങളും യഥാർഥ വോട്ടർമാരെപ്പോലും പട്ടികയിൽ നിന്ന് പുറത്താക്കാൻ ഇടയാക്കുമെന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം.

വോട്ടർപട്ടികയിൽ മാറ്റം വരുത്തി തിരഞ്ഞെടുപ്പ് പ്രക്രിയയെ അട്ടിമറിക്കാനുള്ള ശ്രമം നടക്കുന്നതായും പ്രതിപക്ഷ നേതാക്കൾ ആരോപിക്കുന്നു. തിരഞ്ഞെടുപ്പ് കമ്മീഷൻ ഈ ആരോപണങ്ങൾ നിഷേധിക്കുന്നു. വോട്ടർപട്ടിക കൂടുതൽ കൃത്യമാക്കുന്നതിനുള്ള നിയമപരമായ നടപടിയാണ് പ്രത്യേക പുനഃപരിശോധനയെന്നാണ് കമ്മീഷന്റെ നിലപാട്. വിഷയം സുപ്രീം കോടതിയുടെ പരിഗണനയിലാണ്. പ്രത്യേക തീവ്ര പുനഃപരിശോധനയുടെ നടപടിക്രമങ്ങളും അതിനായി ആവശ്യപ്പെടുന്ന രേഖകളും സംബന്ധിച്ചാണ് കോടതി നിയമപരമായി ഇടപെടുന്നത്. അതിനാൽ ഡൽഹിയിലെ തെരുവിലെ പ്രതിഷേധത്തിനൊപ്പം കോടതിയിലും നിർണായകമായ പോരാട്ടമാണ് ഇപ്പോള്‍ നടക്കുന്നത്.
1988 ബാച്ചിലെ കേരള കേഡർ ഐഎഎസ് ഉദ്യോഗസ്ഥനായ ഗ്യാനേഷ് കുമാർ 2025 ഫെബ്രുവരി 19നാണ് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണറായി ചുമതലയേറ്റത്.
2006-ല്‍ കേരളത്തിലെ പിഡബ്യുഡി സെക്രട്ടറിയായിരുന്നു ഗ്യാനേഷ് കുമാര്‍. അഴിമതിയിലും ആള് മുന്നിലാണെണാണ് കേഴ്‌വി . എം.സി റോഡ് നിർമ്മാണത്തിന് നേതൃത്വം വഹിച്ച മലേഷ്യൻ എൻജിനീയറുടെ മരണത്തിലുള്ള പരാതിയില്‍ കേരളത്തിലും അന്വേഷണം നടക്കുകയാണ്. എന്ത് പറഞ്ഞാലും ഗ്യാനേഷ് കുമാർ ആള് ശരിയല്ല എന്നതാണ് സത്യം. വി എസ്. അച്ചുതാനന്ദനും അത് ബോധ്യപ്പെട്ടിരുന്നു




