ഡാളസ് : ഷാരോൻ ഫെല്ലോഷിപ്പ് ചർച്ചസ് ഓഫ് നോർത്ത് അമേരിക്കയുടെ (SFCNA) സതേൺ റീജിയൻ കൺവെൻഷൻ 2026 ഒക്ടോബർ 2 മുതൽ 4 വരെ ടെക്സസിലെ മെസ്കിറ്റിൽ വെച്ച് നടക്കും.
“അവനിലേക്ക് നോക്കിയവർ പ്രകാശിതരായി” (സങ്കീർത്തനങ്ങൾ 34:5) എന്ന വേദഭാഗത്തെ ആസ്പദമാക്കിയാണ് ഈ വർഷത്തെ കൺവെൻഷൻ ചിന്താവിഷയം ഒരുക്കിയിരിക്കുന്നത്.

മെസ്കിറ്റ് ബാർൺസ് ബ്രിഡ്ജ് റോഡിലുള്ള ഷാരോൺ ഇവന്റ് സെന്ററിൽ (940 Barnes Bridge Rd, Mesquite, TX 75150) വെച്ചാണ് മൂന്ന് ദിവസത്തെ ആത്മീയ സമ്മേളനം ക്രമീകരിച്ചിരിക്കുന്നത്.
ഒക്ടോബർ 2 വെള്ളിയാഴ്ച വൈകുന്നേരം 7:00 മണിക്കും, ഒക്ടോബർ 3 ശനിയാഴ്ച വൈകുന്നേരം 6:30-നും, ഒക്ടോബർ 4 ഞായറാഴ്ച രാവിലെ 9:30-നും മീറ്റിംഗുകൾ ആരംഭിക്കും.
കൺവെൻഷനിൽ പാസ്റ്റർ ഫെയ്ത്ത് ബ്ലെസ്സൺ, പാസ്റ്റർ ജോയ് തോമസ്, പാസ്റ്റർ റെജി മാത്യു, പാസ്റ്റർ സിബിൻ അലക്സ് എന്നിവർ പ്രധാന പ്രസംഗകരായിരിക്കും. പാസ്റ്റർ സിബിൻ അലക്സ് ആരാധനയ്ക്ക് നേതൃത്വം നൽകും.
പാസ്റ്റർ ഫിന്നി വർഗീസ്, പാസ്റ്റർ ജെൻസൻ ജോർജ്, ബ്രദർ കുര്യൻ പത്രോസ് തുടങ്ങിയവർ സംഘാടനത്തിന് നേതൃത്വം നൽകുന്നു.
കൂടുതൽ വിവരങ്ങൾക്കായി റവ. ഫിന്നി വർഗീസുമായി (972-333-7542) ബന്ധപ്പെടുക




