കെ,എന്‍. റസ്സല്‍
(ചീഫ് എഡിറ്റര്‍, സി സി ന്യൂസ്)

ജനക്ഷേമത്തിന് മുൻതൂക്കം നൽകിയും വികസനത്തിന് പുതിയ കാഴ്ചപ്പാട് മുന്നോട്ടുവച്ചും മുഖ്യമന്ത്രി വി.ഡി. സതീശന്‍.
സംസ്ഥാനത്തെ നിക്ഷേപ നടപടിക്രമങ്ങൾ ലളിതമാക്കുന്നതിനും വ്യവസായ സംരംഭങ്ങൾക്ക് lവേഗത്തിൽ അനുമതി നൽകുന്നതിനുമായി മുഖ്യമന്ത്രി വി. ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ അംഗീകാരം നൽകിയ സുപ്രധാനമായ പദ്ധതിയാണ് ‘സരൾ കേരളം’ (SARAL Keralam).

2026 സെപ്റ്റംബർ 16-ന് ചേർന്ന സംസ്ഥാന മന്ത്രിസഭായോഗമാണ് ഈ പദ്ധതിക്ക് പച്ചക്കൊടി വീശിയത്.SARAL എന്നാൽ (Simplified and Accelerated Regulatory Approvals and Licenses (ലളിതവും വേഗത്തിലുള്ളതുമായ നിയന്ത്രണം അനുമതികളും ലൈസൻസുകളും) എന്നാണ് അർത്ഥമാക്കുന്നത്.
പ്രധാന സവിശേഷത ‘ഒരു സംസ്ഥാനം, ഒരുo അനുമതി, ഒരു രേഖ’: (One State, One Approval, One Document) എന്ന നയത്തിലൂന്നിയാണ് ഈ ഏകജാലക സംവിധാനം പ്രവർത്തിക്കുന്നത്.
ഭരണത്തിന്റെ ആദ്യഘട്ടത്തിൽ തന്നെ ശ്രദ്ധേയമായ ഇടപെടലുകളുമായി മുന്നോട്ടിറങ്ങി മുഖ്യമന്ത്രി വി.ഡി.സതീശൻ. അധികാരമേറ്റ ഉടൻ തന്നെ സാധാരണക്കാരെയും സ്ത്രീകളെയും വയോജനങ്ങളെയും താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാരെയും നേരിട്ട് സഹായിക്കുന്ന തീരുമാനങ്ങൾ കൈക്കൊണ്ടു.
കേരളത്തിന്റെ സാമ്പത്തികവും അടിസ്ഥാനസൗകര്യപരവുമായ വളർച്ചയ്ക്കുള്ള ദീർഘകാല പദ്ധതികൾക്കും തുടക്കം കുറിച്ചു. സർക്കാരിന്റെ ആദ്യ മന്ത്രിസഭാ തീരുമാനങ്ങളിൽ തന്നെ സ്ത്രീകൾക്ക് കെ.എസ്.ആർ.ടി.സി. ബസുകളിൽ സൗജന്യ യാത്ര പ്രഖ്യാപിച്ചത് ശ്രദ്ധേയമായി. ജൂൺ 15 മുതൽ പദ്ധതി നടപ്പാക്കുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ പ്രഖ്യാപിക്കുകയും തുടർന്ന് ‘പ്രിയദർശിനി’ പദ്ധതിക്ക് ഔദ്യോഗികമായി തുടക്കം കുറിക്കുകയും ചെയ്തു. സ്ത്രീകളുടെ യാത്രാച്ചെലവ് കുറയ്ക്കുന്നതിനൊപ്പം അവരുടെ സഞ്ചാരസ്വാതന്ത്ര്യത്തിനും സാമൂഹിക പങ്കാളിത്തത്തിനും പിന്തുണ നൽകുന്ന തീരുമാനമായാണ് പദ്ധതി വിലയിരുത്തപ്പെടുന്നത്.
താഴെത്തട്ടിൽ പ്രവർത്തിക്കുന്നവരുടെ ക്ഷേമത്തിനും സർക്കാർ പ്രത്യേക പരിഗണന നൽകി. ആശാ വർക്കർമാരുടെ ഓണറേറിയം വർധിപ്പിച്ചു. അങ്കണവാടി വർക്കർമാർക്കും ഹെൽപ്പർമാർക്കും പാചകത്തൊഴിലാളികൾക്കും 1,000 രൂപ വീതം വർധന പ്രഖ്യാപിക്കുകയും ചെയ്തു. പ്രീ-പ്രൈമറി അധ്യാപകരുടെയും ആയമാരുടെയും വേതനവും വർധിപ്പിച്ചു.
വയോജനങ്ങളുടെ ക്ഷേമത്തിനായി പ്രത്യേക വകുപ്പ് രൂപീകരിക്കുമെന്ന പ്രഖ്യാപനവും സർക്കാരിന്റെ സാമൂഹിക സമീപനത്തിലെ പ്രധാന ചുവടായി. മുതിർന്ന പൗരന്മാരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിനായി വിവിധ രാജ്യങ്ങളിലെ മാതൃകകൾ പഠിച്ച് സമഗ്രമായ പദ്ധതികൾ ആവിഷ്കരിക്കുമെന്ന് സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്.

അതേസമയം, ലഹരി മാഫിയക്കെതിരായ പോരാട്ടത്തിൽ സർക്കാർ ശക്തമായി മുന്നേറുകയാണ്. സംസ്ഥാനവ്യാപകമായി ‘ഓപ്പറേഷൻ തൂഫാൻ’ ആരംഭിച്ച് ലഹരി കടത്തും വിതരണ ശൃംഖലകളും തകർത്തു കൊണ്ടിരിക്കുകയാണ്. ഇത് വന്‍ വിജയമായി മാറുകയാണ്. യുവതലമുറയെ ലഹരിയിൽ നിന്ന് സംരക്ഷിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ വിവിധ വകുപ്പുകളെ ഏകോപിപ്പിച്ചു കൊണ്ട് തുഫാൻ വൻ മയക്ക് മരുന്ന് വേട്ടകളാണ് നടത്തിക്കൊണ്ടിരിക്കുന്നത് .
വികസനത്തിന്റെ പുതിയ സാധ്യതകൾ തുറക്കുന്നതിലും സർക്കാരിന്റെ കാഴ്ചപ്പാട് വ്യക്തമാണ്. ‘മിഷൻ സമുദ്ര’ എന്ന പദ്ധതിയിലൂടെ കേരളത്തെ തുറമുഖാധിഷ്ഠിത വ്യവസായ-ലോജിസ്റ്റിക്സ് കേന്ദ്രമാക്കി മാറ്റുകയാണ് ലക്ഷ്യം. വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഉൾപ്പെടെ സംസ്ഥാനത്തെ തുറമുഖങ്ങളെ ഏകോപിപ്പിച്ച് ചരക്കുനീക്കത്തിന്റെ വലിയൊരു പങ്ക് കടൽമാർഗമാക്കാനും അതുവഴി റോഡുകളിലെ ഗതാഗത സമ്മർദ്ദം കുറയ്ക്കാനുമാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്. മനുഷ്യരുടെ ദിനംപ്രതി യാത്രയും കടൽ വഴിയാക്കാൻ പറ്റുമോ എന്ന് ശ്രമിക്കുകയാണ്.

വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖത്തിന്റെ സമ്പൂർണ കയറ്റുമതി-ഇറക്കുമതി പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചതും കേരളത്തിന്റെ വികസനചരിത്രത്തിലെ നിർണായക ഘട്ടമായി സർക്കാർ അവതരിപ്പിക്കുന്നു. തുറമുഖത്തെ അടിസ്ഥാനമാക്കി ലോജിസ്റ്റിക്സ് പാർക്കുകൾ, വെയർഹൗസിങ് സംവിധാനങ്ങൾ, വ്യവസായ മേഖലകൾ, റോഡ്-റെയിൽ കണക്റ്റിവിറ്റി എന്നിവ വികസിപ്പിക്കാനുള്ള പദ്ധതികളും സർക്കാർ മുന്നോട്ടുവച്ചിട്ടുണ്ട്.
വികസന പദ്ധതികൾക്ക് വേഗം കൂട്ടുന്നതിനായി 100 ദിവസത്തെ കർമ്മപരിപാടിയും സർക്കാർ പ്രഖ്യാപിച്ചു. കൃഷി, വ്യവസായം, സഹകരണം തുടങ്ങിയ വിവിധ മേഖലകളെയും വകുപ്പുകളെയും ഉൾപ്പെടുത്തി സമയബന്ധിതമായി പദ്ധതികൾ നടപ്പാക്കുകയാണ് ലക്ഷ്യം. സർക്കാർ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ പദ്ധതികളുടെ പുരോഗതി വിലയിരുത്താനുള്ള സംവിധാനവും ഇതിന്റെ ഭാഗമായി മുന്നോട്ടുവച്ചിട്ടുണ്ട്. ജനക്ഷേമവും വികസനവും ഒരേ സമയം മുന്നോട്ടുകൊണ്ടുപോകുക എന്ന സമീപനമാണ് വി.ഡി. സതീശൻ സർക്കാരിന്റെ ആദ്യഘട്ട പ്രവർത്തനങ്ങളിൽ പ്രകടമാകുന്നത്.

സ്ത്രീകൾക്ക് സൗജന്യ യാത്ര, താഴെത്തട്ടിൽ പ്രവർത്തിക്കുന്ന ജീവനക്കാർക്ക് വേതനവർധന, വയോജനo ക്ഷേമത്തിന് പ്രത്യേക സംവിധാനം, ലഹരിക്കെതിരായ ശക്തമായ നടപടി എന്നിവ പ്രശംശനീയമാണ്. മിഷൻ സമുദ്രയും വിഴിഞ്ഞം കേന്ദ്രീകരിച്ചുള്ള വികസനവും കേരളത്തിന്റെ സാമ്പത്തിക ഭാവിയെ ലക്ഷ്യമിടുന്ന വലിയ കാഴ്ചപ്പാടുകളാണ്. ഭരണത്തിന്റെ തുടക്കത്തിൽ തന്നെ ജനങ്ങളിലേക്ക് നേരിട്ട് എത്തുന്ന ക്ഷേമ തീരുമാനങ്ങൾക്കും കേരളത്തിന്റെ ഭാവി സമ്പദ്‌വ്യവസ്ഥയെ ശക്തിപ്പെടുത്തുന്ന വികസന പദ്ധതികൾക്കും ഒരുപോലെ പ്രാധാന്യം നൽകുന്ന സമീപനമാണ് വി.ഡി. സതീശൻ സർക്കാർ സ്വീകരിച്ചിരിക്കുന്നത്.
പ്രഖ്യാപനങ്ങൾ മാത്രം നടത്താതെ അവ പ്രാവർത്തികമാക്കുന്നതിലാണ് ഇനി സർക്കാരിന്റെ മുന്നിലുള്ള പ്രധാന ശ്രദ്ധ.
ആദ്യഘട്ടത്തിലെ ഈ നടപടികൾ ഒരു കാര്യം വ്യക്തമാക്കുന്നു – ജനക്ഷേമവും വികസനവും കൈകോർത്തുള്ള ഒരു പുതിയ ഭരണശൈലി കേരളത്തിൽ അവതരിപ്പിക്കാനുള്ള ശ്രമത്തിലാണ് വി.ഡി. സതീശന്റെ നേതൃത്വത്തിലുള്ള സർക്കാർ. അവസാനമായി ഒണം ഉണ്ണാൻ വിലകുറച്ച് ആവശ്യവസ്തുക്കൾ ഇഷ്ടം പോലെ വിപണിയിൽ എത്തിച്ചതും ഓർക്കേണ്ടതാണ്. മാതാപിതാക്കളിൽ നിന്നും മക്കൾ വസ്തുക്കൾ തട്ടിപ്പറിച്ച് അവരെ വഴിയാധാരമാക്കായ മക്കൾക്കിട്ടും പണികിട്ടി. സർവ്വ മേഖലകളെ കുറിച്ചും മുഖ്യമന്ത്രിക്ക് സാമാന്യം ജ്ഞാനമുണ്ടെന്നതാണ് സത്യം.




