ന്യൂ ഇന്ത്യാ ദൈവസഭ കേരള സ്‌റ്റേറ്റ് രക്ഷാധികാരിയും നെയ്യാറ്റിൻകര റീജിയണൽ പാസ്റ്ററുമായ റ്റി. എ തോമസിൻ്റെ സഹധർമ്മിണി പൊന്നമ്മ തോമസ് (79) ഇന്ന് രാവിലെ 3 ന് നിത്യതയിൽ പ്രവേശിച്ചു. പന്തളത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഡയബറ്റിക് സംബന്ധമായ അസുഖത്തെതുടർന്ന് ചികിത്സയിലായിരുന്നു.
ന്യൂ ഇന്ത്യാ ദൈവസഭയുടെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ റ്റി.എ തോമസിനോടൊപ്പം തെക്കൻ തിരുവിതാംകൂറിൽ സുവിശേഷ പ്രവർത്തനങ്ങളിൽ സജീവപങ്കാളിത്തം വഹിച്ച കർത്താവിൻ്റെ ദാസി പൊന്നമ്മ തോമസ് കണ്ണങ്കര പുത്തൻവീട്ടിൽ ഉണ്ണൂണ്ണിയുടേയും ഏലിയാമ്മയുടേയും ഏഴ് മക്കളിൽ മൂത്ത മകളാണ്. ഇരുപത്തിമൂന്നാമത്തെ വയസ്സിലാണ് റ്റി. എ തോമസുമായുള്ള വിവാഹം.
മാവേലിക്കരയിലുംഎൻ്റെ നാലര വർഷം ഏറവുംകരയിലും കർത്തൃശുശ്രൂഷ നിർവ്വഹിക്കുകയും 1978 ൽ കുടുംബമായി പാസ്റ്റർ ആർ. അബ്രഹാമിനോടൊപ്പം തെക്കൻ തിരുവിതാംകൂറിലെ ആറാട്ടുകുഴിയിൽ എത്തുകയും ചെയ്തു.
നാല് കുഞ്ഞുങ്ങളുമായി അക്കാലത്ത് താമസിക്കുവാൻ ലഭിച്ച ഭവനം ശൗചാലയമോ കിണറോ ഇല്ലാത്തതായിരുന്നു. പട്ടിണിയും കഷ്ടവും നന്നായി അനുഭവിച്ചപ്പോഴും സഹോദരിമാരുടെ പ്രവർത്തനം തെക്കൻ മേഖലയിൽ ശക്തിപ്പെടാൻ കർതൃദാസനോടൊപ്പം തന്നാൽ ആവോളം പ്രാർത്ഥിക്കുകയും പ്രവർത്തിക്കുകയും ചെയ്തു. തത്ഫലമായി വെള്ളറട , നെയ്യാറ്റിൻകര, കന്യാകുമാരി , കല്ലറ തുടങ്ങിയുള്ള സെൻ്ററുകൾ രൂപപ്പെടുകയും ശക്തിപ്പെടുകയും ചെയ്തു.
ശുശ്രൂഷകന്മാരെ പരിചരിക്കുന്നതിലും സത്കരിക്കുന്നതിലും ഉത്‌സാഹിയായിരുന്ന കർത്താവിൻ്റെ ദാസി പൊന്നമ്മ തോമസ് നിരവധി ദൈവ ദാസന്മാരെ വാർത്തെടുക്കുന്നതിന് കാരണമായി മാറി. കാട്ടാക്കട കട്ടക്കോട്, പൂവച്ചൽ എന്ന് തുടങ്ങി കാട്ടാക്കട സെൻ്ററിലെ നിരവധി സഭകൾ സ്ഥാപിക്കുവാൻ പാസ്റ്റർ റ്റി. എ തോമസിനോടൊപ്പം ധീരതയോടെ നിലകൊണ്ടു.ഡയബറ്റിക്സ് സംബന്ധമായ ആരോഗ്യപ്രശ്നങ്ങൾ ശാരിരികമായി തന്നെ തളർത്തിയെങ്കിലും ഉറച്ച വിശ്വാസവും പ്രാർത്ഥനയും അനുകരണീയമാതൃക തന്നെയായിരുന്നു.
സംസ്ക്കാര ശുശ്രൂഷ ശനിയാഴ്ച്ച രാവിലെ 9.30 മുതൽ 1 മണി വരെ കാട്ടാക്കട പാലേലി വിസ്‌ഡം ഫോർ ഏഷ്യാ ക്യാമ്പസിൽവെച്ച് നടത്തപ്പെടുകയും തുടർന്ന് സ്വകാര്യ വസതിക്ക് സമീപം ഭൗതിക ശരീരം സംസക്കരിക്കുകയും ചെയ്യും.
മക്കൾ: പാസ്റ്റർ ഏബ്രഹാം തോമസ് (U.S.A) ലെനു തോമസ് (U.A.E) റേയ്ച്ചൽ തോമസ് (ലാലി) ലൗലി തോമസ്.
മരുമക്കൾ: എം. വി ഏലിയാസ്, ഡെയ്‌സി തോമസ് (U.S.A) ഷിജി ലെനു തോമസ്.
കൊച്ചുമക്കൾ: ഗ്രേയ്സൻ ഏലിയാസ്, സിലു, ലിയോറ, പ്രൈയ്സൻ ഏലിയാസ്, ആഗ്നസ്, ജോഷ്വാ മാത്യു തോമസ്, ജൻസൻ ഏബ്രഹാം തോമസ്, ജോസഫ് മാത്യു, ശമുവേൽ മാത്യു, ആഷ്‌ലി ലെനു തോമസ്, ജോഷ്ലി ലെനു തോമസ്.
വാർത്ത:പാസ്റ്റർ ബിനു .സി അമരവിള. ഫോൺ :9495500700




