വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഉപവാസ പ്രാർത്ഥനയും ഉണർവ്വ് യോഗങ്ങളും

വെച്ചൂച്ചിറ : വെച്ചൂച്ചിറ ശാരോൻ ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന ഏഴു ദിവസത്തെ ഉപവാസ പ്രാർത്ഥനയും ഉണർവ്വയോഗങ്ങളും സെപ്റ്റംബർ 21 തിങ്കൾ മുതൽ 27 ഞായർ വരെ രാവിലെ 10 മണി മുതൽ ഒരു മണി വരെയും വൈകുന്നേരം 6 30 മുതൽ 9 മണിവരെയും ആണ് മീറ്റിംഗ് ക്രമീകരിച്ചിരിക്കുന്നത്.

അനുഗ്രഹിക്കപ്പെട്ട ദൈവദാസന്മാരായ പാസ്റ്റർ ഫിലിപ്പ് എബ്രഹാം പാസ്റ്റർ,സുമേഷ് സുകുമാരൻ, പാസ്റ്റർ ബിജു മുളവന,പാസ്റ്റർ ബിജു കൃഷ്ണൻ, പാസ്റ്റർ സജോ തോണിക്കുഴിയിൽ എന്നിവർ ദൈവവചനത്തിൽ നിന്നും ശുശ്രൂഷിക്കുന്നു.

27-ആം തീയതി ഞായറാഴ്ച ശാരോൻ ഫെലോഷിപ്പ് ചർച്ച് പ്രസിഡന്റ് ഇൻ ചാർജ് ആയിരിക്കുന്ന പാസ്റ്റർ വി.ജെ തോമസ് അവർകൾ സമാപന ശുശ്രൂഷ നിർവഹിക്കും.

പാസ്റ്റർ റെജി. ജി ആത്മീയ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും.

കൂടുതൽ വിവരങ്ങൾക്ക് : പാസ്റ്റർ റെജി ജി
📞7356026273