തൃശൂർ: കുമ്മാത്ത് ജോസഫ് മകൻ പാസ്റ്റർ കെ. ജെ. ബാബു (69) സെപ്റ്റംബർ 8, 2026 ചൊവ്വാഴ്ച രാവിലെ 6 മണിക്ക് കർത്താവിൽ നിദ്ര പ്രാപിച്ചു. ദൈവവേലയിലും ശുശ്രൂഷയിലും സമർപ്പിതനായിരുന്ന അദ്ദേഹം വിശ്വാസികൾക്കും സമൂഹത്തിനും പ്രിയങ്കരനായിരുന്നു.
ഭൗതികശരീരം സെപ്റ്റംബർ 9 ബുധനാഴ്ച രാവിലെ 9 മണിക്ക് ബെഥേൽ ഇവാഞ്ചലിക്കൽ ഫെല്ലോഷിപ്പ്, മണ്ണുത്തിയിൽ പൊതുദർശനത്തിന് വെക്കും. രാവിലെ 10 മണിക്ക് ശുശ്രൂഷ ആരംഭിക്കുകയും തുടർന്ന് സംസ്കാര ശുശ്രൂഷകൾ നടത്തുകയും ചെയ്യും.
ഭാര്യ: ലില്ലി ബാബു
മകൻ: ഗോഡ്സൺ ബാബു
വാർത്ത: പാസ്‌റ്റർ ലിജോ ജോസഫ്




