24 മത് മലയാളി പെന്തക്കോസ്റ്റൽ അസ്സോസിയേഷൻ കോൺഫറൻസ് കേംബ്രിഡ്ജിൽ

യു. കെ & യൂറോപ്പിലെ മലയാളി പെന്തക്കോസ്ത് സമൂഹത്തിന്റെ ആദ്യത്തെ ഐക്യ കൂട്ടായ്മയായ മലയാളി പെന്തക്കോസ്റ്റല്‍ അസോസിയേഷന്‍ യു. കെ. & യൂറോപ്പിന്റെ 24 മത് നാഷണല്‍ കോണ്‍ഫറന്‍സ് ഇംഗ്ലണ്ടിലെ കേംബ്രിഡ്ജിനടുത്തുള്ള ബെഡ്‌ഫോര്‍ഡില്‍ 2027 മാര്‍ച്ച് 26, 27, 28 തീയതികളില്‍ നടത്തപ്പെടുന്നു. എം. പി. എ.യുടെ പ്രസിഡന്റ് പാസ്റ്റര്‍ ജെയിംസ് സാമുവേല്‍ ഉദ്ഘാടനം നിര്‍വഹിക്കും?. ”ഉത്തമമായ സമ്പത്ത്”(എബ്രായര്‍ 10:34) എന്നുള്ള തീമില്‍ നിന്നും റവ. ഡോ. ഷാജി കെ. ദാനിയേല്‍, റവ. ജോയ് തോമസ് എന്നിവര്‍ ദൈവവചനം ശുശ്രൂഷിക്കുകയും ബ്രദര്‍ ജിബിന്‍ ടൈറ്റസ് ഹെബ്രോന്‍ ആരാധനയ്ക്ക് നേതൃത്വം നല്‍കുകയും ചെയ്യുന്നു.

ഏറ്റവും വിപുലമായ രീതിയിൽ ഈ വർഷം നടക്കുന്ന നാഷണൽ കോൺഫറൻസിന്റെ എല്ലാ ക്രമീകരണങ്ങളും എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ നേതൃത്വത്തിൽ പുരോഗമിക്കുന്നു. സഹോദരിമാർക്കുള്ള പ്രത്യേക സമ്മേളനവും യുവജനങ്ങൾക്കായുള്ള പ്രത്യേക മീറ്റിംഗുകളും ഇതിനോടനുബന്ധിച്ച് നടത്തപ്പെടുന്നതായിരിക്കും.
വെള്ളിയാഴ്ച രാവിലെ മുതൽ ആരംഭിക്കുന്ന സമ്മേളനം ഞായറാഴ്ച പൊതു ആരാധനയോടെ അവസാനിക്കും. ഏവരേയും ഈ മഹാ സമ്മേളനത്തിലേക്ക് ഹാർദ്ദവമായി സ്വാഗതം ചെയ്യുന്നു.
വാർത്ത : പോൾസൺ ഇടയത്ത്