ഏഞ്ചലിന്റെ പൊതുദർശനം നാളെ വെള്ളി കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽസംസ്കാരം ഓഗസ്റ്റ് 29-ന്

യുകെ: ബാസിൽഡണ്ണിൽ അന്തരിച്ച ഏഞ്ചൽ ജെറോമിന്റെ(28) പൊതുദർശനം കടമ്മനിട്ട ചാന്തുകാവ് ഐപിസി കർമേൽ ഹാളിൽ ഓഗസ്റ്റ് 28 വെള്ളി ഉച്ചകഴിഞ്ഞ് 3 മുതൽ 5 വരെ നടക്കും.
പാറേൽ മാത്യു ജോർജ് (മോനി) മിനിമോൾ ദമ്പതികളുടെ മകളാണ് ഏഞ്ചൽ.

ആനന്ദപ്പള്ളി സ്വദേശി ജെറോം ആണ് ഭർത്താവ്. ഇവർക്ക് ഒമ്പതുമാസം മാത്രം പ്രായമുള്ള ഒരു മകനുണ്ട്.

കണ്ടനെല്ലൂർ ജെറി, മോനിയമ്മ എന്നിവരാണ് ജെറോമിന്റെ മാതാപിതാക്കൾ.

ഐപിസി ആനന്ദപ്പള്ളി അഗാപ്പേ ചർച്ചിന്റെ ചുമതലയിൽ ഓഗസ്റ്റ് 29 ശനി രാവിലെ 9 മുതൽ മണക്കാല വെള്ളക്കുളങ്ങര മൗണ്ട് ഒലിവ് മാർത്തോമ പാരിഷ് ഹാളിൽ ശുശ്രൂഷ ആരംഭിക്കും. സംസ്കാരം ഒരു മണിക്ക് സഭാ സെമിത്തേരിയിൽ.

വാർത്ത :ഷെജി ഫിലിപ്പ്