പി. സി. എബ്രഹാം ഒക്കലഹോമ നിത്യതയിൽ

ഒക്കലഹോമ: പുത്തൻപറമ്പിൽ പരേതനായ പി. സി. ചാക്കോയുടെ മകൻ പി. സി. എബ്രഹാം (64) ആഗസ്റ്റ് 16 ന് സഭായോഗാനന്തരം ഒക്കലഹോമയിൽ വെച്ച് നിര്യാതനായി.

ഒക്കലഹോമയിലെ IPA Church അംഗമായിരുന്നു. കേരളത്തിൽ കോട്ടയം സ്വദേശി ആയിരുന്നു. ഡാളസ് ഫിലദൽഫ്യ സഭ സീനിയർ ശുശ്രൂഷകൻ, പാസ്റ്റർ പി. സി. ജേക്കബിന്റെ സഹോദരനാണ് പരേതനായ പി. സി. എബ്രഹാം.

ഭാര്യ: എൽസി ഏബ്രഹാം. മക്കൾ : ബ്രയൻ, ബെൻ.

ഭൗതിക സംസ്‌കാരം പിന്നീട്. ദുഃഖാർത്തരായ കുടുംബാംഗങ്ങൾക്ക് പ്രാർത്ഥനയും, ക്രിസ്‌തീയ പ്രത്യാശയും അറിയിക്കുന്നു.

വാർത്ത: പി.ജി വർഗീസ് ഒക്കലഹോമ
ക്രൈസ്തവചിന്ത പ്രതിനിധി