ആത്മാവിലുള്ള ഐക്യംഡെൻവർ NACOG കോൺഫ്രൻസിൻ്റെ വിജയ കാരണം

കെ.എൻ റസ്സൽ
(ചീഫ് എഡിറ്റർ, ക്രൈസ്തവ ചിന്ത)

അമേരിക്കയിൽ വിശ്വാസമൂഹം കൂടുതലുള്ള സ്ഥലങ്ങളിലാണ് സാധാരണ മലയാളി കോൺഫ്രൻസുകൾ വിജയകരമാകുന്നത്. എന്നാൽ ഡെൻവറിൽ നടന്ന ചർച്ച് ഓഫ് ഗോഡിൻ്റെ ദേശീയ സമ്മേളനം അത് തിരുത്തിക്കുറിച്ചു. 50 ൽ താഴെ മാത്രം ഇന്ത്യാ ദൈവസഭാംഗങ്ങൾ മാത്രമുള്ള ഡെൻവറിൽ അനവധി പേർ ദൂരെ സ്ഥലങ്ങളിൽ നിന്നും പറന്നെത്തി. നൂറു കണക്കിന് ആളുകൾ ഡ്രൈവ് ചെയ്തും എത്തുകയുണ്ടായി.

ഭാരിച്ച ചെലവ് വരുന്ന കോൺഫ്രൻസിന് പ്രാദേശിക സഭകളുടെ പിന്തുണ അനിവാര്യമാണ്. കൂടുതൽ വിശ്വാസികൾ ഉള്ള പട്ടണങ്ങളിൽ യോഗങ്ങൾ നടത്തിയാൽ ആള് കൂടും. പണവും കിട്ടും. ഡെൻവർ സമ്മേളനത്തിൻ്റെ ചുമതല ഏറ്റെടുക്കാൻ ആരും തയ്യാറായിരുന്നില്ല. വൻ കടം വന്നാൽ കാര്യങ്ങൾ അവതാളത്തിലാകും. പാസ്‌റ്റർ ബെൻസൺ നാഷണൽ കൺവീനർ ആയി തെരത്തെടുക്കപ്പെട്ടുവെങ്കിലും ബാക്കിയുള്ള ചുമതലകൾ ഏറ്റെടുക്കാൻ ആരും തയ്യാറായില്ല. കടം വന്നാൽ സംഘാടകർക്ക് കൈ പൊള്ളും.

ഈ സാഹചര്യത്തിലാണ് ന്യൂയോർക്കിൽ നിന്നും പാസ്റ്റർ ജെയിംസ് ഏബ്രഹാം ട്രഷറാറായി ചുമൽ കൊടുക്കാൻ തയ്യാറായി മുന്നോട്ടുവന്നത്. സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ട ഡോ. ഷിബു ശാമുവൽ കൂടെ നിന്നു. പാസ്‌റ്റർ സൈമൺ ഫിലിപ്പ്, പാസ്റ്റർ ഡാർവിൻ വിൽസൺ എന്നിവർ കൂടി ഒത്തുചേർന്നപ്പോൾ പ്രവർത്തനം ഉഷാറായി. നാഷണൽ പ്രതിനിധികളും പ്രദേശിക കമ്മറ്റിയും സജീവമായി നിലകൊണ്ടു.

ഡെൻവർ സഭാംഗങ്ങളുടെ സജീവ സാന്നിദ്ധ്യവും കൂടി ആയപ്പോൾ സമ്മേളനം വൻ വിജയത്തിൽ അവസാനിച്ചു. മാത്രമല്ല കൊച്ചു സഭയാണ് ഡെൻവറി ലുള്ളതെങ്കിലും ഒരു വലിയ ദൗത്യം ഏറ്റെടുത്ത അവരെ പ്രോൽസാഹിപ്പിക്കാൻ ദൂരെയുള്ള വലിയ സഭകൾ തീരുമാനിക്കുകയായിരുന്നു. ഈ ധാരണയാണ് സഭകളെ സ്നേഹിക്കുന്ന വിശ്വാസികൾക്കുണ്ടാകേണ്ടത്.

രണ്ടു വർഷം മുമ്പ് ഷാർലെറ്റിലും ഇത് തന്നെയാണ് സംഭവിച്ചത്. ദൂരെനിന്നും വിശ്വാസികൾ ഓടിയെത്തി കൺവൻഷനെ വിജയകരമാക്കുകയായിരുന്നു.

2027 ൽ ഓസ്‌റ്റിനിലാണ് NACOG കോൺഫ്രൻസ് ഇനി നടക്കുക. അവിടെയും ചർച്ച് ഓഫ് ഗോഡിന് ഒരു ചെറിയ സഭയേ ഉള്ളു. ആയിരക്കണക്കിന് മൈലുകൾ ദൂരെയാണ് അവരുടെ വലിയ സഭകൾ. ഓസ്റ്റിൻ കാർ നടത്തിക്കോള്ളും എന്നൊരു നിലപാട് മറ്റുള്ളവർ സ്വീകരിച്ചാൽ കാര്യങ്ങൾ അവതാളത്തിലാകും. പക്ഷേ ആരും അങ്ങനെയൊരു തീരുമാനം കൈക്കൊള്ളുകയില്ല. യു.എസിൻ്റെ എല്ലാ ഭാഗത്തു നിന്നു മുള്ളവർ ഈ കോൺഫ്രൻസിനെത്തുകയും സമ്മേളനം വിജയിപ്പിക്കുകയും ചെയ്യും.

സഭയോടുള്ള കൂറും പ്രതിബദ്ധതയും അടുപ്പവുമാണ് കോൺഫ്രൻസുകളിൽ പങ്കെടുക്കുവാൻ നമുക്ക് ആവേശം നൽകുന്ന ഘടകങ്ങൾ. മറ്റൊന്ന് സംഘാടകരോടുള്ള ഇഴുകിച്ചേർന്ന ആത്മബന്ധമാണ്. ഡെൻവറിൽ താരതമ്യേന ജൂനിയർ ആയ പാസ്റ്റർ ബൻസനോടൊപ്പം സെക്രട്ടറി ഡോ. ഷിബു ശാമുവലും ട്രഷറാർ ജെയിംസ് ഏബ്രഹാമും കൂടെ നിന്നു എന്നത് സമ്മേളനത്തെ വിജയപ്രദമാക്കാൻ കാരണമായി.

ചെറിയ സഭകൾ ഉള്ളിടത്തും കോൺഫ്രൻസുകൾ നടത്താൻ തയ്യാറായാൽ ആ സഭകൾക്ക് അത് വലിയൊരു ആവേശമാകും. മറ്റൊരു വസ്തുത ഒരു എൻ്റർടൈൻമെൻ്റ് പ്രോഗ്രാമായി ഈ സമ്മേളനങ്ങളെ കരുതുന്നവരുമുണ്ട്. വർഷത്തിൽ ഒരിക്കൽ മാത്രം കിട്ടുന്ന നാലു ദിവസങ്ങൾ അവർ അത് ആത്മീയ- ഭൗതിക ആഘോഷമാക്കി മാറ്റുന്നു എന്നതും സ്വാഗതാർഹമാണ്. പുതിയ സ്ഥലങ്ങൾ വിനോദ കേന്ദ്രങ്ങൾ ആണെങ്കിൽ യോഗങ്ങൾക്ക് മുമ്പോ പിമ്പോ അവിടെയൊക്കെ ഒരു വിനോദയാത്രയുമാകാം.

എന്തു കൊണ്ടും ഡെൻവൻ NACOG കോൺഫ്രൻസ് പ്രസംസനീയമായ രീതിയിൽ നടത്താൻ അതിൻ്റെ നാഷണൽ സംഘാടകർക്കും പ്രാദേശിക സമിതിക്കും കഴിഞ്ഞു എന്നതിൽ രണ്ടു കൂട്ടരെയും ഞാൻ അഭിനന്ദിക്കുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി