ഇന്തോനേഷ്യയില്‍ വീണ്ടും ശക്തമായ ഭൂചലനം; 6.9 തീവ്രത, ഒരു ദിവസത്തിനിടെ രണ്ടാമത്തെ വലിയ ഭൂചലനം

നേരത്തെ കിഴക്കൻ ഇന്തോനേഷ്യയിലെ ഫ്ലോറസ് ദ്വീപിന് സമീപം 7.7 തീവ്രതയുള്ള ഭൂചലനം ഉണ്ടായിരുന്നു. 7.7 തീവ്രതയുള്ള ആദ്യ ഭൂചലനത്തില്‍ കുറഞ്ഞത് 38 പേർ മരിച്ചു, 13 പേർക്ക് പരിക്കേറ്റു. ഇതില്‍ രണ്ട് പേർക്ക് ഗുരുതര പരിക്കുകളും 11 പേർക്ക് നേരിയ പരിക്കുകളുമാണ് റിപ്പോർട്ട് ചെയ്തത്. ഏകദേശം 2,000 പേർ വീടുകളില്‍നിന്ന് ഒഴിഞ്ഞുമാറി സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറി. ഭൂചലനത്തെ തുടർന്ന് കെട്ടിടങ്ങള്‍ തകരുകയും മണ്ണിടിച്ചിലുണ്ടാകുകയും വൈദ്യുതി, ഗതാഗത, ആശയവിനിമയ സംവിധാനങ്ങള്‍ തടസ്സപ്പെടുകയും ചെയ്തു.

ആദ്യ ഭൂചലനത്തിന് പിന്നാലെ നിരവധി തുടർചലനങ്ങളും അനുഭവപ്പെട്ടു. ഫ്ലോറസ് മേഖലയിലുണ്ടായ 7.7 തീവ്രതയുള്ള ഭൂചലനത്തെ തുടർന്ന് സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിരുന്നെങ്കിലും പിന്നീട് അത് പിൻവലിച്ചു. കാര്യമായ കടല്‍നിരപ്പ് വ്യതിയാനം രേഖപ്പെടുത്തിയില്ലെന്നാണ് അധികൃതർ വ്യക്തമാക്കിയത്. പുതിയ 6.9 തീവ്രതയുള്ള ഭൂചലനത്തിന്റെ പശ്ചാത്തലത്തില്‍ കൂടുതല്‍ നാശനഷ്ടങ്ങളുണ്ടായിട്ടുണ്ടോയെന്ന വിവരങ്ങള്‍ അധികൃതർ പരിശോധിച്ചുവരികയാണ്. രക്ഷാപ്രവർത്തനങ്ങള്‍ക്കിടെയാണ് തുടർച്ചയായ ഭൂചലനങ്ങള്‍ ആശങ്ക വർധിപ്പിക്കുന്നത്.

ഭൂകമ്പസാധ്യത കൂടുതലുള്ള മേഖലയാണ് ഇന്തോനേഷ്യ. പസഫിക് റിങ് ഓഫ് ഫയർ മേഖലയിലാണ് രാജ്യം സ്ഥിതി ചെയ്യുന്നത് എന്നതിനാല്‍ ശക്തമായ ഭൂചലനങ്ങളും അഗ്നിപർവത പ്രവർത്തനങ്ങളും ഇവിടെ പതിവാണ്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി