രാഷ്ട്രീയാന്ധതയും വിദ്വേഷവും വെടിഞ്ഞ്, ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി; ‘വന്ദേ മാതരം’ ആലപിക്കാതെ സ്വാതന്ത്ര്യദിനാഘോഷം

തിരുവനന്തപുരം:സംസ്ഥാനത്തും വിപുലമായ സ്വാതന്ത്ര്യദിനാഘോഷം. തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശൻ ദേശീയ പതാക ഉയർത്തി. ദേശീയ ഗാനത്തിന്റെ അകമ്പടിയോടെയാണ് മുഖ്യമന്ത്രി ദേശീയ പതാക ഉയർത്തിയത്. അതേസമയം, വന്ദേമാതരം ആലപിച്ചില്ല. വിവിധ സേനാവിഭാഗങ്ങൾ, അശ്വാരൂഢസേന, എൻസിസി, സ്‌കൗട്ട്‌സ് ആൻഡ് ഗൈഡ്സ്, സ്റ്റുഡന്റ്സ് പൊലീസ് കേഡറ്റുകൾ എന്നിവരുടെ പരേഡിന്റെ അഭിവാദ്യം മുഖ്യമന്ത്രി സ്വീകരിച്ചു. ജില്ലാ ആസ്ഥാനങ്ങളിലെ ആഘോഷപരിപാടികളില്‍ മന്ത്രിമാര്‍ പങ്കാളികളായി. സര്‍ക്കാര്‍ പരിപാടികളിലൊന്നും വന്ദേ മാതരം ആലപിച്ചില്ല.

പ്രളയത്തില്‍ ജീവന്‍ നഷ്ടപ്പെട്ടവര്‍ക്ക് ആദരം അര്‍പ്പിച്ചുകൊണ്ടായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്‍ സ്വാതന്ത്ര്യദിന പ്രസംഗം ആരംഭിച്ചത്. ദുരന്തമുഖത്തു നിന്നാണ് നാം സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് എത്തുന്നത്. ഒറ്റക്കെട്ടായാണ് നാം എന്തും എപ്പോഴും നേരിടുന്നത്. ദുരിതം നേരിട്ട കുടുംബങ്ങളെ ഓര്‍ക്കുന്നു. നഷ്ടങ്ങള്‍ക്ക് പകരമാകാന്‍ ഒന്നിനും സാധിക്കില്ല. സര്‍ക്കാര്‍ ആ കുടുംബങ്ങളെ ചേര്‍ത്തുനിര്‍ത്തും. ഒറ്റക്കെട്ടായി ഏതു പ്രതിസന്ധിയെയും നാം അതിജീവിക്കും. പ്രളയദുരന്തങ്ങളെ നേരിടാൻ ശാസ്ത്രീയ സമീപനങ്ങളാണ് സർക്കാർ തേടുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്വാതന്ത്ര്യ ദിനത്തിൽ പുതുയുഗ കേരളത്തിനുവേണ്ടി പ്രതിജ്ഞ ചെയ്യണമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കരുണയും സേവന തല്‍പ്പരതയുമുള്ള കേരളമാണ് ഉയർന്നു വരേണ്ടത്. വികസനോന്മുഖ പ്രവർത്തനങ്ങളും ഭരണഘടനാ മൂല്യങ്ങളും മതനിരപേക്ഷതയും ഉയർത്തിപ്പിടിച്ചുള്ളതാകണം മുന്നോട്ടുള്ള പ്രയാണം. ജാതിയും മതവും ലിംഗ വിവേചനവും രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞ് ഒറ്റക്കെട്ടായി മുന്നേറണം. വിദ്യാഭ്യാസ, ആരോഗ്യ മേഖലയിലും മതേതരത്വത്തിലും സാക്ഷരതയിലും കേരളം രാജ്യത്തിന് മാതൃകയായി. ഈ നേട്ടങ്ങൾ ഉയർത്തിപ്പിടിച്ചു കൊണ്ടാകണം പുതുയുഗ കേരളത്തിനായുള്ള പരിശ്രമം. മതേതരത്വവും ജനാധിപത്യബോധവും തുല്യതയുമാണ് നമ്മുടെ കരുത്തും ഊർജവും. അതിൽ വിട്ടുവീഴ്ച ചെയ്യില്ലെന്ന് സ്വാതന്ത്ര്യ ദിനത്തിൽ പ്രതിജ്ഞയെടുക്കണമെന്ന് മുഖ്യമന്ത്രി പറഞ്ഞു.

പട്ടിണി, രോഗം, തൊഴിലില്ലായ്മ എന്നിവയാണ് ഏത് ജനതയെയും പിന്നോട്ടടിക്കുന്ന മൂന്നു കാര്യങ്ങൾ. 79 വർഷങ്ങൾ പിന്നിടുമ്പോഴും കേരളത്തിലും രാജ്യത്തും ഇന്നും ഇവ അവിശേഷിക്കുന്നു എന്നതാണ് യാഥാര്‍ഥ്യം. കുട്ടികളും ചെറുപ്പക്കാരും പരീക്ഷ നടത്തിപ്പ് മുതൽ തൊഴിലവസരങ്ങളുടെ കുറവ് വരെയുള്ള കൊടിയ പ്രശ്നങ്ങളുടെ നടുവിലാണ്. കർഷകരും തൊഴിലാളികളും തീരദേശത്തെ ജനങ്ങളും നേരിടുന്ന വെല്ലുവിളികളും അനവധിയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

രാഷ്ട്രീയ അന്ധതയും വിദ്വേഷവും വെടിഞ്ഞു ഒറ്റക്കെട്ടായി മുന്നേറണമെന്ന് മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു. ക്ഷേമ പ്രവർത്തനങ്ങൾ ഔദാര്യം അല്ല, അവകാശമാണ്. ഏകവിള തോട്ടത്തിൽ ഒരേയിനം മനുഷ്യരെ വളർത്തി, ഒരേ ഭാഷയും വിശ്വാസവും ജീവിത ശൈലിയും വളർത്തുന്ന, വെറുപ്പിന്റെ തുരുത്തുകൾ സൃഷ്ടിക്കുന്നതല്ല ജനാധിപത്യം. പുതുതലമുറയ്ക്ക് സ്വന്തം കാലിൽ അഭിമാനത്തോടെ നിൽക്കാൻ വഴിയൊരുക്കണം. ലഹരി എന്ന വിപത്തിനെ പടിയിറക്കണം. ഇവ സർക്കാരിന്റെ മുൻഗണന പട്ടികയിലുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാർജുൻ ഖാര്‍ഗെയ്ക്കു നേരിട്ട ജാതി അധിക്ഷേപവും മുഖ്യമന്ത്രി പ്രസംഗത്തിൽ പരാമര്‍ശിച്ചു. മുതിർന്ന നേതാവ് ജാതി അധിക്ഷേപത്തിന് ഇരയായത് ഈ അടുത്ത ദിവസങ്ങളിലാണ്. യുവത രാഷ്ട്രീയ ബോധ്യം ഇല്ലാത്തവരല്ല. തിരുത്തൽ ശക്തിയാകാൻ അവർക്ക് കഴിയും. സമീപകാല സംഭവങ്ങൾ അതാണ് തെളിയിച്ചതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേര്‍ത്തു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി