നോർത്ത് അമേരിക്കൻ ദൈവ സഭകളുടെ 2028 ലെ ഫാമിലി കോൺഫ്രൻസ് ടെന്നസിയിൽ

ചിക്കാഗോ: 2028 ലെ 31 മത് നാകോഗ് സമ്മേളനം ടെന്നസിയിൽ വെച്ച് നടത്തുവാൻ ധാരണയായി. കഴിഞ്ഞമാസം ഡെൻവറിൽ വച്ച് നടന്ന 29 മത് നാകോഗ് സമ്മേളത്തിന്റെ ജനറൽബോഡി യോഗത്തിൽ വച്ച് ഭാരവാഹികളെ തിരഞ്ഞെടുത്തു..

റോയ് വർഗീസ്, ഡോ. ഡാനി ജോസഫ്

ടെന്നസി ചാറ്റനൂക ആങ്കർ പോയിന്റ് ചർച്ചിലെ സീനിയർ ശുശ്രൂഷകൻ പാസ്റ്റർ ബിജു ഫിലിപ്പ് നാഷണൽ പ്രസിഡന്റ്, ഡാല്ലസ് മെട്രോ ചർച്ചിലെ അസോസിയേറ്റ് ശുശ്രൂഷകൻ പാസ്റ്റർ ജോസ് ആനിക്കാട് വൈസ് പ്രസിഡന്റ്, ന്യൂയോർക്ക് യോങ്കേഴ്സ് ചർച്ച് ഓഫ് ഗോഡ് സഭാംഗം ബിനോയ് മാത്യു സെക്രട്ടറി, ഡെൻവർ കൊളറാഡോ ചർച്ച് ഓഫ് ഗോഡ് സഭാംഗം റോയ് വർഗീസ് ട്രഷറർ, ഹുസ്റ്റൻ ചർച്ച് ഓഫ് ഗോഡ് സഭാംഗം ഡോക്ടർ ഡാനി ജോസഫ് ഇംഗ്ലീഷ് വിഭാഗം കൺവീനർ എന്നിവരാണ് പ്രധാന ഭാരവാഹികൾ.

മുപ്പതാമത് സമ്മേളനം അടുത്ത വർഷം ടെക്സസ് സംസ്ഥാനത്തെ ഓസ്റ്റിനിൽ വച്ച് നടക്കും.

വാർത്ത: കുര്യൻ ഫിലിപ്പ്

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി