ഓഗസ്റ്റ് 13 വ്യാഴം രാത്രി 07:00 മണിയ്ക്ക് സൂം പ്ലാറ്റ്ഫോമിൽ
തിരുവല്ല : Gen Z തലമുറയും മുൻ തലമുറകളും തമ്മിലുള്ള ആശയവിനിമയവും പരസ്പര ധാരണയും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ശാരോൻ റൈറ്റേഴ്സ് ഫോറത്തിൻ്റെ നേതൃത്വത്തിൽ “Connecting Gen Z – Building Bridges Across Generations” എന്ന പേരിൽ ഓപ്പൺ ഡിസ്കഷൻ സംഘടിപ്പിക്കുന്നു.
2026 ഓഗസ്റ്റ് 13 വ്യാഴാഴ്ച രാത്രി 07:00 മുതൽ 09:00 വരെ നടക്കുന്ന ഓൺലൈൻ സമ്മേളനത്തിൽ Gen Z തലമുറ നേരിടുന്ന വെല്ലുവിളികൾ, അവരുടെ ചിന്തകളും കാഴ്ചപ്പാടുകളും, സാങ്കേതികവിദ്യയുടെ സ്വാധീനം, സാമൂഹികവും ആത്മീയവുമായ വിഷയങ്ങളോടുള്ള അവരുടെ പ്രതികരണം, കുടുംബത്തിലും സഭയിലും തലമുറകൾ തമ്മിലുള്ള ആശയവിനിമയത്തിന്റെ ആവശ്യകത തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും.
Gen Zയെ കേവലം വിമർശനാത്മകമായി വിലയിരുത്തുകയല്ല, പകരം അവരുടെ ചിന്തകളെയും സാധ്യതകളെയും മനസ്സിലാക്കുകയും മുൻ തലമുറകളുടെ അനുഭവങ്ങളും പുതിയ തലമുറയുടെ ഊർജവും ഒരുമിച്ച് പ്രയോജനപ്പെടുത്തുകയും ചെയ്യേണ്ടതിന്റെ ആവശ്യകതയാണ് ചർച്ചയിലൂടെ ലക്ഷ്യമിടുന്നത്. “Building Bridges Across Generations” എന്ന ആശയത്തിലൂടെ തലമുറകൾക്കിടയിൽ സംവാദത്തിന്റെയും സഹകരണത്തിന്റെയും പാലം പണിയുകയാണ് പ്രോഗ്രാമിന്റെ ലക്ഷ്യം.
ശാരോൻ സഭയുടെ റൈറ്റേഴ്സ് വിങ് ആയ ശാരോൻ റൈറ്റേഴ്സ് ഫോറം ആണ് സംഘാടകർ. സഭയുടെ പ്രസിഡന്റ് ഇൻ ചാർജ് പാസ്റ്റർ വി ജെ തോമസ് ഉദ്ഘാടനം ചെയ്യും.
ഫോറം ചെയർമാൻ പാസ്റ്റർ സാം റ്റി മുഖത്തല അധ്യക്ഷത വഹിക്കും , ജനറൽ സെക്രട്ടറി അനീഷ് കൊല്ലംകോട് മോഡറേറ്ററായി പ്രവർത്തിക്കും.
പാസ്റ്റർമാരായ ജോബിസ് ജോസ്, ബ്ലെസൻ ജോർജ്, പ്രെയിസ് വർഗീസ്, ഗോഡ്സൻ സണ്ണി തുടങ്ങിയവർ വിവിധ ക്രമീകരണങ്ങൾക്ക് നേതൃത്വം നൽകും.
റവ. സാം കെ ജേക്കബ്, ഡോ. മാത്യു വർഗീസ്,
ഡോ. ടിങ്കു തോംസൻ, പാസ്റ്റർ റോബിൻസൻ പാപ്പച്ചൻ, പാസ്റ്റർ ജെ പി വെണ്ണിക്കുളം,
പാസ്റ്റർ കെ ജെ ജോബ്, മിസിസ്സ് ജെസ്സി കോശി ഉമ്മൻ, ബ്രദർ ഷർലറ്റ് പി മാത്യു, ബ്രദർ ജിതിൻ എബ്രഹാം, ബ്രദർ തോമസ് വർഗീസ്, സിസ്റ്റർ അക്സ സാം, സിസ്റ്റർ അനുഗ്രഹ ബി ജോസഫ്
തുടങ്ങിയവർ ചർച്ചയിൽ പങ്കെടുത്തു സംസാരിക്കും.
പുതിയ തലമുറയെ ആഴത്തിൽ മനസ്സിലാക്കാനും തലമുറകൾക്കിടയിൽ ശക്തമായ ബന്ധങ്ങൾ രൂപപ്പെടുത്താനും തദ്വാര സമൂഹത്തിൽ വിപ്ലവകരമായ മാറ്റങ്ങൾക്കും ഈ ചർച്ച പ്രയോജനകരമാകും എന്നു പ്രതീക്ഷിക്കുന്നു. സൂം പ്ലാറ്റ്ഫോമിൽ നടക്കുന്ന പ്രസ്തുത ചർച്ചാ സമ്മേളനത്തിലേക്ക് ഏവർക്കും സ്വാഗതം!




