യു.എസ്. പ്രസിഡന്റിന്റെ മകളും മരുമകനും കൊച്ചിയിൽ; മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തി

കൊച്ചി: യു.എസ്. പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മകളും മരുമകൻ മൈക്കിൾ ബൂലോസ് കൊച്ചിയിലെത്തി. മുഖ്യമന്ത്രി വി.ഡി. സതീശനുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തി. വ്യവസായ മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും കൂടിക്കാഴ്ചയിൽ പങ്കെടുത്തു. ട്രംപിന്റെ മകൾ ടിഫാനി ട്രംപിന്റെ ഭർത്താവാണ് മൈക്കിൾ ബൂലോസ്.

രാവിലെ ചാർട്ടേർഡ് വിമാനത്തിൽ നെടുമ്പാശ്ശേരി വിമാനത്താവളത്തിലാണ് അദ്ദേഹം എത്തിയത്. അമേരിക്കൻ അംബാസഡറും ചെന്നൈയിലെ അമേരിക്കൻ കോൺസുലേറ്റ് ഉദ്യോഗസ്ഥരും ഒപ്പമുണ്ടായിരുന്നു. ചാർട്ടേർഡ് വിമാനത്തിലെത്തിയ സംഘം ഇന്നുതന്നെ തിരികെ മടങ്ങുമെന്നാണ് വിവരം.

കൊച്ചിയിലെ പഞ്ചനക്ഷത്ര ഹോട്ടലിൽവെച്ചാണ് മുഖ്യമന്ത്രിയുമായി മൈക്കിൾ ബൂലോസ് കൂടിക്കാഴ്ച നടത്തിയത്. ഫോർട്ട് കൊച്ചിയും ജൂത സിനഗോഗും അദ്ദേഹം സന്ദർശിച്ചേക്കുമെന്നും ആലപ്പുഴയിൽ ഹൗസ് ബോട്ട് സവാരി നടത്തിയേക്കുമെന്നും സൂചനയുണ്ട്. കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ ഇക്കാര്യത്തിൽ ഉറപ്പില്ല.

സംസ്ഥാന സർക്കാരിന്റെ അതിഥിയായാണ് മൈക്കിൾ ബൂലോസ് എത്തിയത്. സന്ദർശനത്തിന് പിന്നിൽ മറ്റെന്തെങ്കിലും കാര്യങ്ങളുണ്ടോ എന്നത് വ്യക്തമല്ല. സന്ദർശനവിവരം സംസ്ഥാന സർക്കാർ പുറത്തുവിട്ടിരുന്നില്ല. സുരക്ഷാ കാരണങ്ങളാലാണ്  രഹസ്യമാക്കിവെച്ചതെന്നാണ് വിവരം. മുഖ്യമന്ത്രിയുമായും വ്യവസായ മന്ത്രിയുമായും നടത്തിയ കൂടിക്കാഴ്ചയുടെ ഔദ്യോഗിക വിവരങ്ങളൊന്നും പുറത്തുവിട്ടിട്ടില്ല. വിശദമായ വാർത്താകുറിപ്പ് സർക്കാർ പുറത്തിറക്കിയേക്കും.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി