അങ്കമാലി : ഐപിസി അങ്കമാലി സെന്റർ സംയുക്തരാധന 26 ജൂലൈ ഞായറാഴ്ച രാവിലെ 9:30 മണി മുതൽ ഐപിസി ഹൈവേ ഫെല്ലോഷിപ്പ്, മരട്, എറണാകുളത്ത് വച്ചു നടന്നു. പാസ്റ്റർ പാസ്റ്റർ ഫേബിൾ വർഗീസ് (സെന്റർ ജോയിന്റ് സെക്രട്ടറി), അദ്ധ്യഷത വഹിച്ച മീറ്റിംഗിൽ പാസ്റ്റർ റോയ് ജോർജ് (സെന്റർ പ്രസിഡന്റ്) മുഖ്യസന്ദേശം നൽകി.

പാസ്റ്റർ ഷിനോജ് ജോസഫ് സങ്കീർത്തന ശ്രൂശൂഷ നടത്തി പാസ്റ്റർ ജോൺസൻ ജോസഫ് (സെന്റർ രക്ഷാധികാരി) തിരുമേശ ശ്രുശൂഷക്ക് നേതൃത്വം നൽകി. ഇടുക്കി സൗത്ത് സെന്റർ പാസ്റ്റർ ആയി സ്ഥലം മാറി പോകുന്ന പാസ്റ്റർ രാജൻ ചുനക്കരക്ക് യാത്രയയപ്പ് നൽകി.

അങ്കമാലി സെന്ററിലെ എല്ലാ സഭയിൽ നിന്നും പാസ്റ്റർമാരും വിശ്വസികളും, പി വൈ പി എ, സൺഡേ സ്കൂൾ, വിമൻസ് ഫെൽലോഷിപ്പ് അംഗങ്ങളും പങ്കെടുത്ത സംയുക്ത ആരാധനക്ക് പാസ്റ്റർ ജോൺസൻ ജോർജ് (സെന്റർ സെക്രട്ടറി) ഷിബു മാത്യു, പാസ്റ്റർ ഉദയ കുമാർ (പ്രസിഡന്റ് പി.വൈ.പി.എ) പാസ്റ്റർ ജെയിംസ് വർഗീസ് (സൂപ്രണ്ട്, സൺഡേ സ്കൂൾ) എന്നിവർ നേതൃത്വം നൽകി.




