സ്ത്രീവിരുദ്ധ പരാമര്‍ശം; തമിഴ്നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിന്‍ അറസ്റ്റില്‍

ചെന്നൈ: തമിഴ്‌നാട് പ്രതിപക്ഷ നേതാവ് ഉദയനിധി സ്റ്റാലിനെ പോലീസ് അറസ്റ്റ് ചെയ്തു. മുഖ്യമന്ത്രി സി. ജോസഫ് വിജയ്ക്ക് പ്രശസ്ത തമിഴ് നടിയുമായുള്ള സൗഹൃദത്തെക്കുറിച്ച് ലൈംഗികാധിക്ഷേപകരമായ പരാമർശം നടത്തിയതിനാണ് നടപടി.

അതേസമയം, ഉദയനിധി സ്റ്റാലിനെതിരെ ഗുരുതര വകുപ്പുകളാണ് ചുമത്തിയത്. സെക്ഷന്‍ 196 വംശീയാധിക്ഷേപം, സെക്ഷന്‍ 192 കലാപാഹ്വാനം, 352 വ്യക്തി അപമാനം, 79 സ്ത്രീകളുടെ മാന്യതയെ അപമാനിക്കല്‍, 61 ക്രിമിനല്‍ ഗൂഢാലോചന എന്നീ വകുപ്പുകളാണ് ഉദയനിധിക്കെതിരെ ചുമത്തിയിരിക്കുന്നതായാണ് വിവരം.

രാവിലെ 11 മണിയോടെ ചെന്നൈയിലെ വീട്ടിലെത്തിയാണ് പോലീസ് ഉദയനിധി സ്റ്റാലിനെ കസ്റ്റഡിയിലെടുത്തത്. കാവേരി പ്രതിഷേധ യോഗത്തിൽ നടത്തിയ വിവാദ പരാമർശവുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസിൽ ചോദ്യം ചെയ്യുന്നതിനായി ഉദയനിധിയെ തഞ്ചാവൂരിലേക്ക് കൊണ്ടുപോയതായാണ് വിവരം.

കാവേരി വിഷയവുമായി ബന്ധപ്പെട്ട് തഞ്ചാവൂരിൽ ഡി.എം.കെ.യുടെ നേതൃത്വത്തിൽ തിങ്കളാഴ്ച രാവിലെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. പ്രതിഷേധത്തിന് നേതൃത്വം നൽകി സംസാരിച്ച ഉദയനിധി സ്റ്റാലിൻ നടത്തിയ ചില പരാമർശങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ച് വലിയ വിവാദമായി മാറിയിരുന്നു.

ടിവികെ ജനറൽ സെക്രട്ടറിയും തമിഴ്നാട് ജലവിഭവ മന്ത്രിയുമായ ആനന്ദ്, മന്ത്രി ആദവ് അർജുന്‍ എന്നിവരുള്‍പ്പെടെയുള്ള മന്ത്രിമാർ ഉദയനിധിയുടെ പരാമർശത്തെ ശക്തമായി അപലപിച്ചിരുന്നു. ബി.ജെ.പി. ദേശീയ വനിതാ മോർച്ച അധ്യക്ഷ വാനതി ശ്രീനിവാസൻ, നടി ഖുശ്ബു, വി ദി ലീഡേഴ്സ് സംഘടനയുടെ അധ്യക്ഷൻ അണ്ണാമലൈ എന്നിവരുള്‍പ്പെടെ നിരവധിയാളുകൾ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുകയും ചെയ്തിരുന്നു.

പോലീസ് കൊണ്ടുപോകുന്നതിനിടെ മാധ്യമങ്ങളോട് സംസാരിച്ച ഉദയനിധി താൻ പറയാത്ത കാര്യങ്ങൾക്കാണ് അറസ്റ്റ് ചെയ്യുന്നതെന്ന് പറഞ്ഞു. യഥാർത്ഥ പ്രശ്നങ്ങളിൽ നിന്ന് ജനശ്രദ്ധ തിരിച്ചുവിടാനുള്ള ശ്രമമാണ് ഈ കേസെന്നും അദ്ദേഹം ആരോപിച്ചു.

മുഖ്യമന്ത്രി മുതൽ മന്ത്രിമാർ വരെയുള്ള ഭരണകക്ഷിയിലെ എല്ലാവരും റീൽസുകളിലാണ് ജീവിക്കുന്നതെന്ന് ഭരണകക്ഷിയായ ടിവികെയെ പരിഹസിച്ചുകൊണ്ട് ഉദയനിധി പറഞ്ഞു. തനിക്കെതിരെയുള്ള പോലീസ് നടപടി ഒരു കോമഡിയാണെന്നും ഇതിനെ നിയമപരമായി നേരിടുമെന്നും അദ്ദേഹം വ്യക്തമാക്കി.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി