പശ്ചിമേഷ്യൻ കടൽപ്പാതകളുടെ സുരക്ഷ ; സൗദിയുടെ നേതൃത്വത്തിൽ 14 രാജ്യങ്ങളുടെ സഖ്യം രൂപീകരിച്ചു

ന്യൂഡല്‍ഹി: പശ്ചിമേഷ്യൻ കടൽപ്പാതകളിലെ കപ്പൽ ഗതാഗത സുരക്ഷ ഉറപ്പാക്കുന്നതിനായി സൗദി അറേബ്യയുടെ നേതൃത്വത്തിൽ 14 രാജ്യങ്ങൾ ചേർന്ന് ‘മൾട്ടിനാഷണൽ മാരിടൈം ഡിഫൻസ് കോയലിഷൻ’ (Multinational Maritime Defence Coalition) എന്ന പുതിയ സമുദ്ര പ്രതിരോധ സഖ്യം രൂപീകരിച്ചതായി
കേന്ദ്ര വാർത്താ പ്രക്ഷേപണ മന്ത്രാലയത്തിന് കീഴിലുള്ള ഓൾ ഇന്ത്യ റേഡിയോയുടെ (AIR) ഔദ്യോഗിക വാർത്താ പോർട്ടലായ ‘ന്യൂസ് ഓൺ എയർ’ (News On AIR) റിപ്പോർട്ട് ചെയ്യുന്നു.

​റിയാദിൽ വച്ച് നടന്ന വിവിധ രാജ്യങ്ങളിലെ ഉന്നത സൈനിക മേധാവികളുടെ ചർച്ചകൾക്ക് ശേഷമാണ് സഖ്യത്തിന്റെ പ്രഖ്യാപനം ഉണ്ടായത്.

​ബാബ് അൽ മന്ദെബ് കടലിടുക്ക്, റെഡ് സീ (ചെങ്കടൽ), ഗൾഫ് ഓഫ് ഏഡൻ എന്നീ തന്ത്രപ്രധാന മേഖലകളിലൂടെയുള്ള അന്താരാഷ്ട്ര വ്യാപാര-ഊർജ്ജ വിതരണ പാതകളെ സംരക്ഷിക്കുകയാണ് ഈ സഖ്യത്തിന്റെ പ്രധാന ലക്ഷ്യം.

​സൗദി അറേബ്യ സ്ഥാപക രാജ്യവും സ്ഥിരം ആസ്ഥാനവുമായി പ്രവർത്തിക്കുന്ന ഈ കൂട്ടായ്മയിൽ കുവൈറ്റ്, ബഹ്‌റൈൻ, ഖത്തർ, ഈജിപ്ത്, ജോർദാൻ, യെമൻ, നൈജീരിയ, സുഡാൻ, ജിബൂട്ടി, സൊമാലിയ എന്നിവയാണ് മറ്റ് പ്രമുഖ അംഗരാജ്യങ്ങൾ.

​മറ്റൊരു രാജ്യത്തിനോ കൂട്ടായ്മയ്ക്കോ എതിരെയല്ലെന്നും, അന്താരാഷ്ട്ര നിയമങ്ങളും രാജ്യങ്ങളുടെ പരമാധികാരവും പാലിച്ചുകൊണ്ട് സ്വയംപ്രതിരോധം മാത്രം മുൻനിർത്തി പ്രവർത്തിക്കുന്ന സഖ്യമാണിതെന്നും അംഗരാജ്യങ്ങൾ സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി