​മൊറോക്കൻ കുടിയേറ്റ പ്രതിസന്ധി; സ്‌പെയിനുമായുള്ള സ്വതന്ത്ര യാത്രാ കരാർ താത്കാലികമായി റദ്ദാക്കി ഇറ്റലി

​റോം : വടക്കേ ആഫ്രിക്കൻ രാജ്യമായ മൊറോക്കോയിൽ നിന്ന് യൂറോപ്പിലേക്ക് വൻതോതിൽ കുടിയേറ്റക്കാർ കടന്നുകയറുന്നതിനെ തുടർന്ന്, സ്‌പെയിനുമായുള്ള അതിർത്തിരഹിത ‘ഷെൻഗൻ’ (Schengen) യാത്രാ കരാർ ഇറ്റലി ഇന്ന് മുതല്‍ (ആഗസ്റ്റ് 01, 2026 ) ഒരു മാസത്തേക്ക് നിർത്തിവെച്ചു.

വടക്കേ ആഫ്രിക്കൻ തീരത്തുള്ള സ്‌പെയിനിന്റെ പ്രത്യേക ഭരണപ്രദേശമാണ് ‘സെയുത’ . ആഫ്രിക്കൻ വൻകരയിലാണെങ്കിലും ഇത് സ്‌പെയിനിന്റെ ഭാഗമാണ്. ഈ അതിർത്തി വഴി കഴിഞ്ഞ ദിവസങ്ങളിൽ അറുപതിനായിരത്തോളം (60,000) മൊറോക്കൻ കുടിയേറ്റക്കാരാണ് അനധികൃതമായി സ്‌പെയിനിലേക്ക് കടക്കാൻ ശ്രമിച്ചത്.

യൂറോപ്യൻ യൂണിയനിലെ (EU) 29 രാജ്യങ്ങൾ തമ്മിലുള്ള ‘ഷെൻഗൻ കരാർ’ പ്രകാരം, ഒരു രാജ്യത്ത് പ്രവേശിക്കുന്ന ആൾക്ക് മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് വിസയോ അതിർത്തി പരിശോധനയോ ഇല്ലാതെ യാത്ര ചെയ്യാം. അതുകൊണ്ടുതന്നെ, സ്‌പെയിനിൽ എത്തിയ ആഫ്രിക്കൻ കുടിയേറ്റക്കാർ തടസ്സങ്ങളൊന്നുമില്ലാതെ ഇറ്റലി ഉൾപ്പെടെയുള്ള മറ്റ് യൂറോപ്യൻ രാജ്യങ്ങളിലേക്ക് കടക്കാനുള്ള സാധ്യത മുന്നിൽ കണ്ടാണ് ഇറ്റലിയുടെ ഈ അടിയന്തര നടപടി.

​സുരക്ഷ മുന്നിൽ നിർത്തി നിർണായക തീരുമാനം
തങ്ങളുടെ രാജ്യത്തിന്റെ സുരക്ഷ ഉറപ്പാക്കാനും യൂറോപ്യൻ യൂണിയന്റെ അതിർത്തികൾ സംരക്ഷിക്കാനും വേണ്ടിയാണ് ഈ നടപടിയെന്ന് ഇറ്റാലിയൻ വിദേശകാര്യ മന്ത്രി അന്റോണിയോ താജാനി അറിയിച്ചു.

ഷെൻഗൻ കരാർ നിർത്തിവെച്ചതോടെ, ഇന്ന് മുതൽ ഒരു മാസത്തേക്ക് സ്‌പെയിനിൽ നിന്ന് ഇറ്റലിയിലേക്കുള്ള വിമാന, കപ്പൽ യാത്രകളിൽ കർശനമായ പാസ്‌പോർട്ട്/സുരക്ഷാ പരിശോധനകൾ നിലവിൽ വരും.

​അതേസമയം, സെയുതയിൽ എത്തിയ കുടിയേറ്റക്കാരിൽ 48,000-ത്തിലധികം പേരെ മൊറോക്കോയിലേക്ക് തന്നെ തിരികെ അയച്ചതായും, ബാക്കിയുള്ളവരെ തിരിച്ചയക്കാനുള്ള നടപടികൾ പുരോഗമിക്കുകയാണെന്നും സ്‌പെയിൻ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി