ജോലി ബസ് ഡ്രൈവര്‍; വീട്ടില്‍ നിന്ന് പിടിച്ചെടുത്തത് 29 കോടി രൂപയും 15 കിലോ സ്വർണവും!

ബീർഭൂം(പശ്ചിമ ബംഗാള്‍): പശ്ചിമ ബംഗാളിൽ ഒരു വീട്ടിൽ പോലീസ് നടത്തിയ റെയ്ഡിൽ 29 കോടി രൂപയും 15 കിലോ സ്വർണവും പിടികൂടി. ബീർഭൂം ജില്ലയിലുള്ള മുഹമ്മദ് ബസാർ മേഖലയിലെ ഒരു രണ്ട് നില വീട്ടിൽ നടത്തിയ പരിശോധനയിലാണ് പണവും സ്വർണക്കട്ടികളും കണ്ടെത്തിയത്. ചൊവ്വാഴ്ച രാത്രി വൈകി ആരംഭിച്ച പരിശോധന ബുധനാഴ്ച വൈകിട്ട് വരെ തുടർന്നു.

വ്യാപാരിയായ തുളു മൊണ്ടലിന്റെ ബന്ധുവും സർക്കാർ സർവീസിൽ ബസ് ഡ്രൈവറായിരുന്ന മിനാർ മൊണ്ടലിന്റെ ഉടമസ്ഥതയിലുള്ള രണ്ടുനില വീട്ടിൽ നിന്നാണ് സ്വർണവും പണവും കണ്ടെടുത്തത്‌. സംഘടിത കുറ്റകൃത്യങ്ങളിലൂടെ സമ്പാദിച്ച പണവും സ്വർണ്ണവുമാണ് ഇതെന്നാണ് ബീർഭൂം എസ്പി വിദിത് റായ് ഭുണ്ടേഷ് വ്യക്തമാക്കുന്നത്. സംഭവുമായി ബന്ധപ്പെട്ട് ഒരാളെ പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

തൃണമൂൽ കോൺഗ്രസ് മുൻ എംഎൽഎ അനുബ്രത മൊണ്ടലിന്റെ അടുത്ത സഹായിയായാണ് തുളു മൊണ്ടൽ അറിയപ്പെടുന്നത് . നജീബുദ്ദീൻ എന്നയാളുടെ വീട്ടിൽ കള്ളപ്പണവും സ്വർണ്ണവും ഒളിപ്പിച്ചിട്ടുണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് റെയ്ഡ് ആരംഭിച്ചതെങ്കിലും ഒടുവിൽ മിനാർ മൊണ്ടലിന്റെ വീട്ടിൽ നിന്നാണ് ഇവ കണ്ടെടുത്തത്. ഒരു സംഘടിത കുറ്റകൃത്യ ശൃംഖലയുടെ കേന്ദ്രമായാണ് ഈ വീട് ഉപയോഗിച്ചിരുന്നതെന്ന് പോലീസ് കരുതുന്നു.

അനധികൃത മണൽ ഖനനം, കല്ല് ക്വാറി ഇടപാടുകൾ, ഡി.സി.ആർ തട്ടിപ്പ് എന്നിവയിലൂടെയാണ് ഇത്രയും വലിയ സമ്പാദ്യം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. ഇതിന് പുറമെ തുളു മൊണ്ടലിന്റെ ആഡംബര സ്വത്തുക്കൾ, ഭൂമി ഇടപാടുകൾ എന്നിവയെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. ദുബായിൽ ഇയാൾക്ക് ഒരു ഹോട്ടൽ ഉണ്ടെന്ന സംശയവും അന്വേഷണ പരിധിയിലുണ്ട്. രാഷ്ട്രീയമായും ബിസിനസ് രംഗത്തുമുള്ള പ്രമുഖരുമായി ഇയാൾക്ക് ബന്ധമുണ്ടോ എന്നും ഉദ്യോഗസ്ഥർ പരിശോധിക്കുന്നു.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി