ബെൽഫാസ്റ്റിൽ ഹെവൻലി ഫീസ്റ്റ് ആരാധനാലയം സമർപ്പിച്ചു; ഇന്ത്യൻ കോൺസൽ ജനറൽ കിരൺ ഖത്രി ഉദ്ഘാടനം ചെയ്തു

ബെൽഫാസ്റ്റ്: നോർത്തേൺ അയർലൻഡിലെ മലയാളി ക്രൈസ്തവ വിശ്വാസ സമൂഹത്തിന് പുതിയ ആത്മീയ അധ്യായമായി ഹെവൻലി ഫീസ്റ്റിന്റെ സ്വന്തമായ ആരാധനാലയത്തിന്റെ സമർപ്പണവും ഉദ്ഘാടനവും ശനിയാഴ്ച നടന്നു. ദീർഘകാലത്തെ പ്രാർഥനകളുടെയും കാത്തിരിപ്പിന്റെയും ഫലമായി യാഥാർഥ്യമായ ഈ സംഗമത്തില്‍ നൂറുകണക്കിനു വിശ്വാസികളും വിവിധ സഭാ നേതാക്കളും സാമൂഹിക-സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു.

ബെൽഫാസ്റ്റിലെ 63 Castledillon Road, Castlereagh (BT8 7BJ) എന്ന വിലാസത്തിലുള്ള പുതിയ ആരാധനാലയം ഡോ. മാത്യു കുരുവിള (തങ്കു ബ്രദർ) ദൈവസന്നിധിയില്‍ സമര്‍പ്പിച്ചു പ്രാര്‍ഥിച്ചു. ബെൽഫാസ്റ്റിലെ ഇന്ത്യന്‍ കോൺസൽ ജനറൽ ശ്രീമതി കിരൺ ഖത്രി യോഗം ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.

ചടങ്ങിനോടനുബന്ധിച്ച് ഹെവൻലി ഫീസ്റ്റിന്റെ സാമൂഹിക പ്രവർത്തന വിഭാഗമായ റീച്ച് വേൾഡ് വൈഡിന്റെ കമ്മ്യൂണിറ്റി സപ്പോർട്ട് പ്രോഗ്രാമിനും തുടക്കമായി. പദ്ധതിയുടെ ഭാഗമായി ബെൽഫാസ്റ്റിലെ ബീവർ പ്രൈമറി സ്കൂളിൽ ഗാർഡൻ നിർമിക്കുന്നതിനുള്ള ധനസഹായം ഹെവന്‍ലിഫീസ്റ്റ് സീനിയര്‍ പാസ്റ്റര്‍ ഡോ. തോമസ് ഏബ്രഹാം (തോമസുകുട്ടി ബ്രദർ) കൈമാറി. നോര്‍ത്തേണ്‍ അയര്‍ലന്‍ഡില്‍ ഹെവന്‍ലി ഫീസ്റ്റ് പ്രവര്‍ത്തനങ്ങള്‍ക്കു നേതൃത്വം നല്‍കുന്ന ബ്രദർ ജിജോ തോമസ് കാവുങ്കൽ ശുശ്രൂഷകള്‍ക്കു നേതൃത്വം നല്‍കി. ബ്രദർ ബിബിൻ ജോസഫാണ് റീച്ച് വേള്‍ഡ് വൈഡ് നോര്‍ത്തേണ്‍ അയര്‍ലന്‍ഡിന്‍റെ കോഓര്‍ഡിനേറ്റര്‍.

ചടങ്ങിൽ വിവിധ ക്രൈസ്തവ സഭകളുടെ പ്രതിനിധികൾ പങ്കെടുത്തു. റവ. തനിത ലീ (മെഥഡിസ്റ്റ് ചര്‍ച്ച്), മിസ് ഹെലൻ ലിവിംഗ്സ്റ്റൺ (ചര്‍ച്ച് ഓഫ് അയര്‍ലന്‍ഡ് സെക്രട്ടറി), മിസ്റ്റർ ഡേവിഡ് മഗാണ്ട (ആള്‍ നേഷന്‍സ്, നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്), പാസ്റ്റർ വിൽ വാറൻ (ബാപ്റ്റിസ്റ്റ് ചര്‍ച്ച്), പാസ്റ്റർ സാം മക്ലാർത്ത് (ഫോറസ്റ്റ് സൈഡ് പെന്തെക്കോസ്തല്‍ ചര്‍ച്ച്), പാസ്റ്റർ റിബു തോമസ് (അപ്പോസ്തോലിക് ചര്‍ച്ച്) എന്നിവർ ആശംസകളും സഹകരണവും അറിയിച്ചു.

സ്വന്തം ആരാധനാലയം എന്ന ആഗ്രഹം യാഥാർഥ്യമായത് സഭയുടെ ആത്മീയ വളർച്ചയിലെ സുപ്രധാന നാഴികക്കല്ലാണെന്നും, ഇത് നോർതേൺ അയർലൻഡിലെ വിശ്വാസികൾക്ക് കൂടുതൽ ആത്മീയ ശുശ്രൂഷകൾക്കും കുടുംബ-യുവജന പ്രവർത്തനങ്ങൾക്കും സാമൂഹിക സേവനങ്ങൾക്കും പുതിയ അവസരങ്ങൾ സൃഷ്ടിക്കുമെന്നും ബ്രദർ ജിജോ തോമസ് കാവുങ്കൽ പറഞ്ഞു.

യുകെയിലെയും യൂറോപ്പിലെയും ഹെവൻലി ഫീസ്റ്റ് സഭാംഗങ്ങൾക്കൊപ്പം വിവിധ സഭാ വിഭാഗങ്ങളിൽ നിന്നുള്ള വിശ്വാസികളും പ്രാദേശിക സമൂഹ പ്രതിനിധികളും പങ്കെടുത്ത ചടങ്ങ് ക്രൈസ്തവ ഐക്യത്തിന്റെയും സാമൂഹിക സഹകരണത്തിന്റെയും സന്ദേശം പകർന്ന ആത്മീയ സംഗമമായി മാറി.

ആധുനിക സൗകര്യങ്ങളോടെ ഒരുക്കിയ പുതിയ ആരാധനാലയം നോർതേൺ അയർലൻഡിലെ ഹെവൻലി ഫീസ്റ്റ് വിശ്വാസികളുടെ ആരാധന, ആത്മീയ പരിശീലനം, കുടുംബ കൂട്ടായ്മകൾ, യുവജന പ്രവർത്തനങ്ങൾ, സമൂഹസേവന പദ്ധതികൾ എന്നിവയുടെ കേന്ദ്രമായി മാറുമെന്ന പ്രതീക്ഷയിലാണ് സഭാ നേതൃത്വം. നിലവില്‍ ബെല്‍ഫാസ്റ്റിനു പുറമേ ലണ്ടന്‍ ഡെറിയിലും ന്യൂറിയിലും സ്വര്‍ഗീയ വിരുന്നിന്‍റെ നേതൃത്വത്തില്‍ ആരാധനകള്‍ നടക്കുന്നുണ്ട്.

കത്തോലിക്ക പുരോഹിതന്‍ 'ക്രിസ്ത്യാനിയായി