റവ. ജോർജ്.പി ചാക്കോ എജി ഐ എഫ് എൻ എ പ്രസിഡൻ്റ്

അസംബ്ളീസ് ഓഫ് ഗോഡ് ഇന്ത്യ ഫെല്ലോഷിപ്പ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡൻ്റായി പാസ്റ്റർ ജോർജ് പി ചാക്കോയെ തെരഞ്ഞെടുത്തു. ന്യൂയോർക്ക് ക്രൈസ്റ്റ് ഏ.ജി സഭയുടെ ശുശ്രൂഷകനാണ് അദ്ദേഹം. ഹ്യൂസ്‌റ്റണിൽ നടന്ന അജിഫിനയുടെ കോൺഫ്രൻസിനോടനുബന്ധിച്ചാണ് തെരഞ്ഞെടുപ്പ് നടന്നത്.

വൈസ് പ്രസിഡൻ്റായി തെരഞ്ഞെടുക്കപ്പെട്ടത് പാസ്‌റ്റർ ജിമ്മി തോമസ് അരിസോണ ലാമ്പ് ഏജി യുടെ ശുശ്രൂഷകനാണ്.

പാസ്റ്റർ ബിജു തോമസാണ് സെക്രട്ടറി. ഡാളസ് നോർത്ത് പ്ലെയ്‌സ് എ.ജി സഭയിൽ ശുശ്രൂഷിക്കുന്നു.

ട്രഷറാറായി റവ. ഡോ. ജോൺസി രാജനെയും തെരഞ്ഞെടുത്തു. വെർജീനിയ ഇ സി പി ഐ യൂണിവേഴ്സിറ്റി അദ്ധ്യാപകനാണ് അദ്ദേഹം. മൂന്ന് വർഷത്തേക്കാണ് ഇവരുടെ കാലാവധി.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ