കഞ്ചാവടിച്ച നായ പുലിവാലായി; ഒടുവിൽ

• സാബു തൊട്ടിപ്പറമ്പിൽ

യുകെയിലെ ഏറ്റവും ഉയർന്ന പർവതമായ സ്കോട്ട്‌ലൻഡിലെ ‘ബെൻ നെവിസ്’ (Ben Nevis) കയറുന്നതിനിടെ കുഴഞ്ഞുവീണ് നായയെ റെസ്ക്യൂ ടീം സ്ട്രെച്ചറിലാക്കി മലയിറക്കി. ഇംഗ്ലണ്ടിലെ സറെയിൽ നിന്നുള്ള ഡോഗ് ട്രെയിനറായ ക്രിസ്റ്റിന ബ്ലൂമിന്റെ ‘ടോക്കിയോ’ എന്ന് പേരുള്ള കറുത്ത ലാബ്രഡോർ ഇനത്തിൽപ്പെട്ട നായയ്ക്കാണ് ഈ ദാരുണാനുഭവം ഉണ്ടായത്. ബിബിസി (BBC News) ഉൾപ്പെടെയുള്ള പ്രമുഖ അന്താരാഷ്ട്ര മാധ്യമങ്ങൾ ഈ സംഭവം റിപ്പോർട്ട് ചെയ്തത്.

ഉടമ ക്രിസ്റ്റീൻ ബ്ലൂമും 17 കാരൻ മകനും നടക്കാൻ ഇറങ്ങിയപ്പോഴാണ് ടോക്കിയോയെയും മറ്റൊരു നായയെയും ഒപ്പം കൂട്ടിയത്. ഉയരമുള്ള പ്രദേശങ്ങളിൽ അനായാസം നടക്കാറുള്ള ടോക്കിയോ ‘ബെൻ നെവിസ്’ കയറുന്നതിനിടെ കാലുകളുടെ ബലം നഷ്ടപ്പെട്ടെന്നും പിന്നാലെ ബോധരഹിതനായെന്നും ക്രിസ്റ്റീന പറയുന്നു.
യാത്ര പകുതിയായപ്പോഴേക്കും ടോക്കിയോയുടെ ആരോഗ്യം പെട്ടെന്ന് മോശമാവുകയും ഇടയ്ക്കിടെ ബോധം മറഞ്ഞുതുടങ്ങുകയും ചെയ്തത്. തുടർന്ന് പൂർണ്ണമായും കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ട നിലയിലായി.
​വിവരമറിഞ്ഞെത്തിയ ‘ലോക്കാബർ മൗണ്ടൻ റെസ്‌ക്യൂ ടീം’ പ്രത്യേക സ്ട്രെച്ചർ ഉപയോഗിച്ച് 4,413 അടി ഉയരമുള്ള പർവതത്തിൽ നിന്ന് നായയെ സുരക്ഷിതമായി താഴെയെത്തിച്ച് വെറ്ററിനറി ക്ലിനിക്കിലേക്ക് മാറ്റി.

​തുടർന്ന് നടത്തിയ പരിശോധനയിലാണ് ഞെട്ടിക്കുന്ന കാരണം വ്യക്തമായത്. പർവതപാതയിൽ ആരോ വലിച്ചെറിഞ്ഞ കഞ്ചാവോ,അതുപോലുള്ള ലഹരി വസ്തു നായ അറിയാതെ കഴിച്ചതാണ് ഈ അവസ്ഥയ്ക്ക് കാരണമായതെന്ന് ഡോക്ടർമാർ സ്ഥിരീകരിച്ചു. കൃത്യസമയത്ത് ലഭിച്ച വിദഗ്ദ്ധ ചികിത്സയെ തുടർന്ന് ടോക്കിയോ പൂർണ്ണ ആരോഗ്യവതിയായി തിരികെ ജീവിതത്തിലേക്ക് മടങ്ങിയെത്തി.

വിനോദസഞ്ചാര കേന്ദ്രങ്ങളിലും മലയോര പാതകളിലും മാലിന്യങ്ങളും ലഹരിവസ്തുക്കളും ഉപേക്ഷിക്കുന്നത് വളർത്തുമൃഗങ്ങളുടെ ജീവന് തന്നെ ഭീഷണിയാണെന്ന് അധികൃതരും മൃഗസ്നേഹികളും ഓർമ്മിപ്പിക്കുന്നു.

ജർമ്മനിയിലെ ' കായംകുളം കൊച്ചുണ്ണി' | മായാത്ത സ്മരണ