ന്യൂഡല്‍ഹി: നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് കോക്രോച്ച് ജനതാ പാർട്ടി തുടങ്ങിവെച്ച സമരത്തിന് കോൺഗ്രസ് ഉൾപ്പെടെ പ്രതിപക്ഷ പാർട്ടികൾ പിന്തുണ പ്രഖ്യാപിച്ചതോടെ കേന്ദ്ര സർക്കാർ പ്രതിരോധത്തിൽ.

കഴിഞ്ഞ രണ്ടുദിവസമായി ഡൽഹിയിൽ പൊലീസും സമരക്കാരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. പ്രധാനമന്ത്രിയുടെ വസതിയിലേക്ക് മാർച്ച് ചെയ്ത രാഹുൽ ഗാന്ധി ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് വലിച്ചിഴച്ചതോടെ പ്രതിഷേധം കൂടുതൽ ശക്തിയാർജിച്ചിരിക്കുകയാണ്.
പാർലമെന്റിൽ വിഷയം ചർച്ച ചെയ്യണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രതിപക്ഷ പ്രതിഷേധം ആളിക്കത്തുന്നതിനിടെ പാർലമെന്റ് ഇന്ന് പ്രക്ഷുബ്ധമാകും. വിദ്യാഭ്യാസമന്ത്രി ധർമേന്ദ്രപ്രധാന്റെ രാജിയാവശ്യപ്പെട്ട് ലോക്‌സഭയും രാജ്യസഭയും സ്തംഭിപ്പിക്കാനാണ് പ്രതിപക്ഷം നീക്കം. പരീക്ഷാവീഴ്ചയിലും പ്രതിഷേധങ്ങൾക്കെതിരായ പൊലീസ് നടപടികളിലും പാർലമെന്റിൽ ചർച്ചയ്ക്ക് തയ്യാറാകണമെന്ന് രാഹുൽ ഗാന്ധിആവശ്യപ്പെട്ടു. സർക്കാർ വഴങ്ങിയില്ലെങ്കിൽ സമരം ഇന്നും പാർലമെന്റിന് പുറത്തേക്ക് നീണ്ടേക്കും.
അനുനയ നീക്കത്തിന്റെ ഭാഗമായി കേന്ദ്ര മന്ത്രിമാരായ ജെപി നഡ്ഡയും ജിതേന്ദ്ര സിങും സോനം വാങ്ചുകിനെ ആശുപത്രിയിൽ എത്തി കണ്ടു. ധർമേന്ദ്ര പ്രധാൻ രാജിവെക്കുംവരെ സമരത്തിൽ നിന്ന് പിന്നോട്ടില്ലെന്ന നിലപാടിലാണ് സിജെപി. പാർലമെന്റിൽ വിഷയം വീണ്ടും ഉന്നയിക്കാനാണ് പ്രതിപക്ഷ നീക്കം.
അതേ സമയം സമരത്തിനെ നേരെ പോലീസ് നടപടി പ്രതിഷേധാര്‍ഹമാണെന്ന് കേരളാ മുഖ്യമന്ത്രി വി ഡി സതീശന്‍ പറഞ്ഞു.
ലോക്സഭാ പ്രതിപക്ഷ നേതാവിനെതിരായ പൊലീസ് നടപടി പ്രതിഷേധാർഹമെന്ന് മുഖ്യമന്ത്രി വി ഡി സതീശൻ. പ്രിയങ്ക ഗാന്ധിയെ പുരുഷ പൊലീസ് തടഞ്ഞതും രാഹുൽ ഗാന്ധിയെ തെരുവിൽ വലിച്ചിഴച്ചതും അതീവ ഗൗരവത്തോടെയാണ് കാണേണ്ടത്.
പൊലീസ് നടപടി ജനാധിപത്യ സംവിധാനത്തിൽ അംഗീകരിക്കാനാകാത്തത്. പ്രതിഷേധങ്ങളെയും വിയോജിപ്പിക്കുകയും അടിച്ചമർത്താനുള്ള സമീപനം ജാതിപത്യത്തിന് യോജിച്ചതല്ല. ഭയപ്പെടുത്തി ഭരണം മുന്നോട്ടു കൊണ്ടു പോകാനാണ് കേന്ദ്രസർക്കാർ ശ്രമം. ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
എല്ലാവരെയും ഭയപ്പെടുത്തി ഭരണം മുന്നോട്ടുകൊണ്ടുപോകാനാണ് കേന്ദ്ര സർക്കാർ ശ്രമിക്കുന്നത്. എന്നാൽ ഭീതിയുടെ രാഷ്ട്രീയം ജനാധിപത്യ സമൂഹത്തിൽ വിജയിക്കില്ല. രാഹുൽ ഗാന്ധിയും അദ്ദേഹത്തോടൊപ്പമുള്ളവരും ഉയർത്തുന്ന ശബ്ദം രാജ്യത്തിലെ ജനങ്ങളുടെ വികാരവും ആശങ്കയുമാണ്. അതിനെ ബലപ്രയോഗത്തിലൂടെ അടിച്ചമർത്താമെന്ന് കരുതുന്നത് മൗഢ്യമാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്കിൽ കുറിച്ചു.




