രാജപുരം സെക്ഷൻ
അസംബ്ലീസ് ഓഫ് ഗോഡ് മലബാർ ഡിസ്ട്രിക്ട് കൗൺസിൽ രാജപുരം സെക്ഷൻ്റെ വാർഷിക സമ്മേളനവും സെക്ഷൻ ഭാരവാഹികളും തെരഞ്ഞെടുപ്പും രാജപുരം ഏ.ജി ചർച്ചിൽ വെച്ച് നടന്നു.
പ്രസ്ബിറ്ററായി പാസ്റ്റർ സി.ഡി ഷിബു തെരഞ്ഞെടുക്കപ്പെട്ടു. രാജപുരം സഭാ ശുശ്രൂഷകൻ ആണ്. സെക്രട്ടറിയായി ഉല്ലാസ് വർഗ്ഗീസ് തെരഞ്ഞെടുക്കപ്പെട്ടു. കാഞ്ഞിരപ്പൊയിൽ സഭാ ശുശ്രൂഷകൻ ആണ്. ട്രഷറാർ ആയി മാത്യൂ ജോർജ്ചിറ്റാരിക്കാൽ തെരഞ്ഞെടുക്കപ്പെട്ടു ചിറ്റാരിക്കാൽ ഏ.ജി സഭാംഗം ആണ്. കമ്മിറ്റി അംഗങ്ങളായി പാസ്റ്റർ റോയി വി.എം, ബിജോയ് എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.തിരഞ്ഞെടുപ്പിന് സൂപ്രണ്ട് റവ. വിടി എബ്രഹാമും ,എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളും നേതൃത്വം നൽകി.
കാസർഗോഡ് സെക്ഷൻ
ഏ.ജി മലബാർ ഡിസ്ട്രിക്ട് കാസർഗോഡ് സെക്ഷൻ പ്രസ്ബിറ്റർ റോയി പീറ്റർ ഡേവിഡ് സെക്രട്ടറി തോമസ് ഏബ്രഹാം ട്രഷറാർ ജെസ്റ്റിൻ ജീവനന്ദ് എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.



