ഖമനേയിയുടെ വധത്തിന് പ്രതികാരം ചെയ്യാൻ ഇറാൻ; ഹിറ്റ് ലിസ്റ്റിലുള്ളത് 13 ലോക നേതാക്കള്‍; പട്ടിക പുറത്തുവിട്ട് ഇറാൻ പത്രം

ടെഹ്‌റാൻ: മുൻ പരമോന്നത നേതാവ് അയത്തുള്ള അലി ഖമനേയിയുടെ വധത്തിന് പ്രതികാരമായി ലക്ഷ്യമിടേണ്ടവരുടെ പട്ടികയെന്ന പേരില്‍ 13 ലോകനേതാക്കളുടെ പേരുകള്‍ ഇറാനിയൻ ദിനപത്രമായ ഹംഷഹ്റിയുടെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചു.

എന്നാല്‍, ഈ പട്ടികയ്ക്ക് ഇറാൻ സർക്കാരിന്റെ ഔദ്യോഗിക സ്ഥിരീകരണമോ അംഗീകാരമോ ലഭിച്ചിട്ടില്ല.അമേരിക്കൻ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്, ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്‌ർ സ്റ്റാർമർ, ഫ്രഞ്ച് പ്രസിഡന്റ് ഇമാനുവല്‍ മാക്രോണ്‍, ഇറ്റാലിയൻ പ്രധാനമന്ത്രി ജോർജിയ മെലോണി, ജർമൻ ചാൻസലർ ഫ്രീഡ്രിക് മെർട്സ് എന്നിവരടക്കം 13 നേതാക്കളുടെ പേരുകളാണ് പട്ടികയിലുള്ളത്.

ഇറാനെതിരായ ആക്രമണങ്ങളെ യൂറോപ്യൻ രാജ്യങ്ങള്‍ ശക്തമായി അപലപിക്കാത്തതിലുള്ള അതൃപ്തിയാണ് അവരുടെ പേരുകള്‍ ഉള്‍പ്പെടുത്താൻ കാരണമായതെന്നാണ് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നത്.

അതേസമയം, ഖമനേയിയുടെ മരണത്തിന് ഉത്തരവാദികളായവരോട് പ്രതികാരം ചെയ്യുമെന്ന് അദ്ദേഹത്തിന്റെ മകനും നിലവിലെ പരമോന്നത നേതാവുമായ മൊജ്താബ ഖമനേയി പ്രഖ്യാപിച്ചിരുന്നു. ഈ പ്രസ്താവനയ്‌ക്കൊപ്പമാണ് ഹംഷഹ്റി വിവാദ പട്ടിക പ്രസിദ്ധീകരിച്ചത്.

ഫെബ്രുവരി 28-ന് നടന്ന യു.എസ്.-ഇസ്രയേല്‍ സംയുക്ത ആക്രമണത്തിലാണ് ഖമനേയി കൊല്ലപ്പെട്ടത്. അദ്ദേഹത്തിന്റെ സംസ്കാര ചടങ്ങുകള്‍ വ്യാഴാഴ്ചയാണ് നടന്നത്.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും