ഡാളസ് ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ വാർഷിക കൺവെൻഷൻ ആഗസ്റ്റ് 1,2 തീയതികളിൽ

ഡാളസ്: ചർച്ച് ഓഫ് ഗോഡ് ആൻഡേഴ്സൺ ഇന്ത്യാനയുടെ ഭാഗമായി ഗാർലൻഡിൽ 4405 ബ്രോഡ് വേ ബുലവാർഡിൽ പ്രവർത്തിക്കുന്ന ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിന്റെ കൺവെൻഷൻ ഓഗസ്റ്റ് ഒന്നാം തീയതി വൈകിട്ട് 6.30ന് ആരംഭിച്ച് രണ്ടാം തീയതി ഞായറാഴ്ച രാവിലെ 9 മണിക്കുള്ള സഭായോഗത്തോടെ അവസാനിക്കും. ഈ കൺവെൻഷനിൽ പാസ്റ്റർ റെജി മാത്യു ശാസ്താംകോട്ടയാണ് മുഖ്യ സന്ദേശം നിർവ്വഹിയ്ക്കുന്നത്.

ബ്രദർ പ്രിൻസ് ഫിലിപ്പിന്റെ നേതൃത്വത്തിലുള്ള വർഷിപ്പ് ടീം ഗാന ശുശ്രൂഷയ്ക്ക് നേതൃത്വം നൽകുന്നതാണ്.

ഹിൽവ്യൂ ചർച്ച് ഓഫ് ഗോഡിൽ എല്ലാ ഞായറാഴ്ചയും രാവിലെ ഒൻപത് മണിക്ക് ബൈബിൾ സ്റ്റഡിയും തുടർന്ന് ആരാധനയും, വെള്ളിയാഴ്ചകളിൽ രാവിലെ 10.30 ന് ഉപവാസ പ്രാർത്ഥനയും,ഇത് കൂടാതെ കുട്ടികൾക്കായി സൺഡേ സ്കൂൾ, കിഡ്സ്സവർ പ്രോഗ്രാം, യുവജനങ്ങൾക്കായി ശനിയാഴ്ചകളിൽ യൂത്ത് മീറ്റിംഗ്, സഹോദരിമാർക്കായി ബുധനാഴ്ചകളിൽ സഹോദരി സമാജവും ക്രമീകരിച്ചിട്ടുണ്ട്.

Church Address: Hillview Church of God 4405 Broadway Blvd Garland.Tx.75043 കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക.

പാസ്റ്റർ മാത്യു വർഗീസ് ഫോൺ 214-505-3682, രാജു തരകൻ ഫോൺ 469-274-2926

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും