ഐ.ഇ.എം ലീഡർഷിപ്പ് ട്രെയിനിംഗ് ഇൻസ്റ്റിറ്റ്യൂട്ട് ബൈബിൾ അക്കാദമി ക്ലാസുകൾ ആരംഭിച്ചു

ഐ.ഇ.എം. ലീഡർഷിപ്പ് ട്രെയ്‌നിംഗ് ഇൻസ്റ്റിറ്റ്യൂട്ട് അക്കാദമിയുടെ പത്തൊൻപതാം ബാച്ചിന്റെ ക്ലാസുകൾ 05.08.2024 തിങ്കൾ രാവിലെ ആരംഭിച്ചു.

പാസ്റ്റർ ജോൺ ശമൂവേൽ എറണാകുളം ക്ലാസ്സെടുക്കുന്നു

ഐ.ഇ.എം. ഡയറക്ടർ റവ: റെജി. കെ. തോമസ് പ്രാർത്ഥിച്ച് ഉദ്ഘാടനം നിർവ്വഹിച്ചു. സജി ജോൺ പത്തനംതിട്ട, സുജനാ ജോൺ, കുരുവിള ജോൺ, ബ്ലെസ്സി ജേക്കബ്, എബി.സി.എബി, കെ.വി. കുര്യൻ, പുഷ്പ കുര്യൻ, ഷാജി തോമസ്, കൊച്ചുമോൻ തുടങ്ങിയവർ ഉദ്ഘാടന സമ്മേളനത്തിൽ പങ്കെടുത്തു. ഗാനശുശ്രുഷയ്ക്ക് പാസ്റ്റർ ഷൈജു നേതൃത്വം നൽകി.