പത്തനംതിട്ടയില്‍ 13കാരിക്ക് നേരെ പീഡനം; ആറ് സഹപാഠികള്‍ക്കെതിരെ കേസ്, ഒരാള്‍ പെണ്‍കുട്ടി

പത്തനംതിട്ട: 13കാരിയെ സഹപാഠികള്‍ ചേർന്ന് പീഡിപ്പിച്ചതായി പരാതി. സ്കൂളില്‍ നടന്ന കൗണ്‍സിലിംഗിനിടെയാണ് വിദ്യാർത്ഥിനി പീഡന വിവരം വെളിപ്പെടുത്തിയത്

സ്കൂളിന് സമീപത്തും മറ്റൊരു പെണ്‍കുട്ടിയുടെ വീട്ടിലും വെച്ച്‌ പീഡനം നടന്നതായി വിദ്യാർത്ഥിനി മൊഴി നല്‍കിയതായി പൊലീസ് അറിയിച്ചു.

സംഭവത്തില്‍ ആറുപേർക്കെതിരെ പൊലീസ് കേസെടുത്തു. ഇവരില്‍ ഒരാള്‍ പെണ്‍കുട്ടിയാണെന്നും ബാക്കിയുള്ളവർ ആണ്‍കുട്ടികളാണെന്നും പൊലീസ് വ്യക്തമാക്കി. അഞ്ച് പേർ ചേർന്ന് തന്നെ പീഡിപ്പിച്ചതായും, ആറാമത്തെയാളുടെ വീട്ടില്‍ വെച്ചും പീഡനം നടന്നതായുമാണ് കുട്ടിയുടെ മൊഴി.

കൗണ്‍സിലിംഗിന് പിന്നാലെ സ്കൂള്‍ അധികൃതർ പൊലീസിനെയും ശിശുക്ഷേമ സമിതിയെയും വിവരം അറിയിച്ചു. തുടർന്ന് കുട്ടിയുടെ സംരക്ഷണം ചൈല്‍ഡ് വെല്‍ഫെയർ കമ്മിറ്റിക്ക് (CWC) കൈമാറി. പ്രതികളുടെ മൊഴി പൊലീസ് രേഖപ്പെടുത്തുമെന്ന് അറിയിച്ചു.

പാവപ്പെട്ട വിശ്വാസികളുടെ കരച്ചിൽ ദൈവം കാണും ; ഐ.പി. സി പ്രശ്‌നങ്ങൾ തീരും