ചിക്കാഗോ: ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാൽപ്പതാമത് പിസിനാക് കോൺഫറൻസിന്റെ രണ്ടാം ദിവസമായ വെള്ളിയാഴ്ച പകൽ 10 മണി മുതൽ നടക്കുന്ന പൊതുസമ്മേളനത്തിൽ ഡോ സതീഷ് കുമാർ, ഡോ. സജി ഫിലിപ്പ് എന്നിവർ പ്രസംഗിക്കും. പാസ്റ്റർ ജോബി ഡാനിയൽ അധ്യക്ഷനായിരിക്കും.
തലമുറകളിലേക്കുള്ള വിശ്വാസത്തിന്റെ കൈമാറ്റം എന്ന വിഷയത്തെ അധികരിച്ചുള്ള പ്രഭാഷണങ്ങൾ നടക്കും. ലോകത്തിലെ ഏറ്റവും വലിയ സഭകളിൽ ഒന്നായ ഹൈദരാബാദിലെ കാൽവറി ടെമ്പിൾ സഭയിലെ സീനിയർ പാസ്റ്ററാണ് ഡോക്ടർ സതീഷ് കുമാർ.
പ്രധാന സമ്മേളന വേദിയിലാണ് ഈ പ്രഭാഷണങ്ങൾ നടക്കുന്നത്.
കുര്യൻ ഫിലിപ്പ്
(നാഷണൽ മീഡിയ കോർഡിനേറ്റർ)
847 912 5578




