പരിശുദ്ധാത്മ നിറവിലുള്ള ജിവിതമാണ് സഭാ നേതാക്കന്മാർക്ക് വേണ്ടതെന്ന് ഓറൽ റോബർട്ട്സ് യൂണിവേഴ്സിറ്റി മുൻ ഡീൻ ഡോ. തോംസൺ കെ.മാത്യു ഓർമ്മിപ്പിച്ചു. അധികാര ഗർവ്വ് വേണ്ട മറിച്ച് ദാസ്യ മനോഭാവം ഉണ്ടാകണം.

ന്യൂയോർക്ക് ഗ്രേസ് അസംബ്ളിസ് ഓഫ് ഗോഡ് ചർച്ചിൽ നടന്ന ഐ.പി.സി ഈസ്റ്റേൺ റീജിയൻ ലീഡർഷിപ്പ് സെമിനാറിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം. അധികാരവും സ്ഥാനമാനങ്ങളുമല്ല നല്ലനേതൃനിരയെ സൃഷ്ടിക്കുന്നത്. മറിച്ച് വിനയവും സേവന മനോഭാവവുമാണ് അഭികാമ്യം.

ക്രിസ്തു തൻ്റെ ശിഷ്യന്മാരുടെ കാൽ കഴുകിയതിലൂടെ നല്ല മാതൃകയാണ് കാട്ടിത്തന്നത്. ലീഡർഷിപ്പ് ക്വാളിറ്റിയുള്ള നേതാവ് മറ്റുള്ളവരെ നിയന്ത്രിക്കുന്നവനല്ല മറിച്ച് അവരെ സ്നേഹിക്കയും ആത്മീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നവനാ യിരിക്കണമെന്ന് ആഹ്വാനം ചെയ്തു കൊണ്ടാണ് പ്രസംഗം അവസാനിപ്പിച്ചത്.

ആത്മ നിറവുള്ള നേതൃത്വം പാപത്തെ പ്രതിരോധിക്കുവാൻ പ്രാപ്തരാകണമെന്നും, ദൈവ സഭകളിൽ നുഴഞ്ഞു കയറുന്ന ബാബിലോന്യ ആചാരങ്ങളെ പ്രോത്സാഹിപ്പിക്കാതെ മാതൃകാ കുടുബ ജീവിതത്തിനു പ്രോത്സാഹനം നല്കുന്നവരുമായിരിക്കണമെന്നുoഹെബ്രോൻ സഭയുടെ സീനിയർ ശുശ്രൂഷകൻ ഡോ. ബാബു തോമസ് പ്രസ്താവിച്ചു. ആൽമനിറവുളള ഒരു പാസ്റ്റർക്കും മറ്റൊരു പാസ്റ്ററുടെ വേദന തന്റ നേട്ടമായികണക്കാക്കാൻ കഴിയില്ലെന്നും, പാഗനിസം സഭയിൽ കടന്നു കയറാതിരിക്കാൻ ശ്രദ്ധിക്കുന്നവരായിരിക്കുമെന്നും അദ്ദേഹം ഉദ്ബോധിപ്പിച്ചു.
പാസ്റ്റർ ഫിന്നി ശാമുവൽ, പാസ്‌റ്റർ ജോൺസൺ ജോർജ് എന്നിവർ വിവിധ സെഷനുകളിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ. തോംസൺ കെ. മാത്യു ഡോ. ബാബു തോമസ്, എന്നിവരെ കൂടാതെ റവ.കെ.വി ഏബ്രഹാം, ഡോ. ജോളി മാത്യു, റവ. ജോഷ് മാത്യു, എന്നിവർ സെമിനാറിൽ സംസാരിച്ചു.

റവ. ഡോ.ഇട്ടി ഏബ്രഹാം റീജിയൻ പ്രസിഡൻ്റായും പാസ്റ്റർ ജോൺസൺ എബ്രഹാം സെക്രട്ടറിയായും സേവനമനുഷ്ടിക്കുന്നു. പാസ്റ്റർ ജേക്കബ്ബ് ജോർജ് ( വൈ. പ്രസിഡൻ്റ് ), ബ്ലസ്സൻ (ജോ.സെക്രട്ടറി), ജോസ് ബേബി (ട്രഷറാർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ.




