പിസിനക് ഉപവാസ പ്രാർഥന സമാപനം നാളെ ഞായറാഴ്ച 5 മണിക്ക്

ചിക്കാഗോ : ജൂലൈ ആദ്യവാരം ചിക്കാഗോയിൽ നടക്കുന്ന നാല്പതാമത് പിസിനാക്കിന്റെ അനുഗ്രഹത്തിനു വേണ്ടി കഴിഞ്ഞ ഇരുപത്തിയൊന്ന് ദിവസമായി നടത്തുന്ന ഉപവാസ പ്രാർത്ഥനയുടെ സമാപനം ജൂൺ 28 ഞായറാഴ്ച അഞ്ചുമണിക്ക് സയോൻ ക്രിസ്ത്യൻ ചർച്ചിൽ വച്ച് നടക്കും.

നാഷണൽ ഭാരവാഹികളായ റവ ജോർജ് കെ സ്റ്റീഫസൺസൻ, സാം മാത്യു, പ്രസാദ് ജോർജ് എന്നിവരും ലോക്കൽ പ്രവർത്തക സമിതി അംഗങ്ങളും നേതൃത്വം നൽകും.

ഐപിസി മുൻ ജനറൽ പ്രസിഡന്റ്‌ പാസ്റ്റർ ജേക്കബ് ജോൺ, ഹല്ലേലുയ ചീഫ് എഡിറ്റർ പാസ്റ്റർ സാംകുട്ടി ചാക്കോ എന്നിവർ പ്രസംഗിക്കും. നാഷണൽ പ്രയർ കോർഡിനേറ്റർ പാസ്റ്റർ പി വി മാമ്മൻ ലോക്കൽ പ്രയർ കോർഡിനേറ്റർമാരായ പാസ്റ്റർ ബാബു കുമ്പഴ, പാസ്റ്റർ ആൻഡ്രൂസ് കെ ജോർജ്, ഇവാ ചാക്കോ തോമസ് എന്നിവരുടെ നേതൃത്വത്തിൽ സൂം പ്ലാറ്റ്ഫോമിലും നേരിട്ടുമുള്ള പ്രാർത്ഥന ശൃംഖലയുടെ സമാപനം ആണ് ഞായറാഴ്ച നടക്കുന്നത്.

കുര്യൻ ഫിലിപ്പ്
നാഷണൽ മീഡിയ കോർഡിനേറ്റർ
8479125578

*ഐ. പി. സി പിളരുമോ ?*