• സാബു തൊട്ടിപ്പറമ്പിൽ
വാഹനം ഓടിക്കണമെങ്കില്‍ ലൈസന്‍സ് അത്യാവശ്യമാണ്.ഇതില്ലാതെ വാഹനവുമായി വരുന്ന വിരുതന്മാര്‍ ചെക്കിംഗില്‍ അകപ്പെട്ട് പിഴ ഒടുക്കി രക്ഷപെടും.എന്നാല്‍ ചെക്കിങ് ഇല്ലാത്തതുമൂലം നീണ്ട 16-വര്‍ഷം തടിതപ്പിയ ഒരു വിരുതന്‍ ഉണ്ട്.ഇവിടെയെങ്ങുമല്ല ,അങ്ങ് കാനഡയിലാണ് സംഭവം.ഉപയോഗിച്ച പാത ഏതെന്നറിയുമ്പോള്‍ ചങ്കിടിപ്പ് ഒന്ന് കൂടും,യാത്രക്കരയിരുന്നവര്‍ ഒരു ദീര്‍ഘ നിശ്വാസം ഉണ്ടാകും..അത് ഉറപ്പ്.!
കാരണം വരകളും,കുറികളുമുള്ള നീണ്ട് നിവര്‍ന്ന് പോകുന്ന കറുത്ത റോഡല്ല,മറിച്ച് വ്യോമയാന പാതയാണ് ഈ വിരുതന്‍ ഉപയോഗിച്ചത്.!ഇതറിയുമ്പോള്‍ വായനക്കാരിലും അത് തെല്ല് ആശങ്കയ്ക്ക് വഴിവയ്ക്കും.
ഞെട്ടിക്കുന്ന ഈ വാർത്ത പുറത്തുവരുന്നത് കാനഡയിൽ നിന്നാണ് ഒന്നും രണ്ടും അല്ല, നീണ്ട 16 -വർഷമാണ് ഈ വിരുതൻ വിമാനം പറത്തിയത്. ചെറുവിമാനവും വല്ലതും ആയിരിക്കുമെന്ന് കരുതിയാൽ തെറ്റി. ഒന്നാന്തരം ബോയിങ് 767 ,777 ,787 തുടങ്ങിയ വമ്പൻ വിമാനങ്ങളാണ് കഥാനായകൻ പറത്തിയത് .ഈ കനേഡിയൻ പൗരന്റെ പേര് ജെഫ്രി വാൾ. പ്രായം 59 .
ആവശ്യമായ ലൈസൻസ് ഒന്നുമില്ലാതെ കൂളായി വിമാനം പറത്തി നടന്ന ഈ പൗരനെ ഇപ്പോൾ പോലീസ് പൊക്കിയിട്ടുണ്ട്.
16 വർഷക്കാലത്തിനിടയിൽ 2009 മുതൽ 2025 വരെയുള്ള കാലയളവിൽ ലക്ഷക്കണക്കിന് ആളുകളാണ് ഇയാൾ ഓടിച്ച വിമാനത്തിൽ സഞ്ചരിച്ചിട്ടുള്ളത്. ഈ വിവരമറിഞ്ഞ് സഞ്ചാരികളായിരുന്ന ആര്‍ക്കെങ്കിലും ബോധക്ഷയം ഉണ്ടായെങ്കിൽ അത്ഭുതപ്പെടേണ്ടതില്ല.
കണക്കുകൾ പ്രകാരം 900 അധികം സർവീസുകൾ ആണ് ലൈസൻസ് ഇല്ലാതെ ആകാശപാത കക്ഷി ഉപയോഗിച്ചത് .
1998-ല്‍ എയർ കാനഡയിൽ ജോലിക്ക് കയറിയ വാൾ 2009-ലാണ് ക്യാപ്റ്റനായി സ്ഥാനക്കയറ്റം കിട്ടിയത്. 16 വർഷത്തെ സേവനത്തിലൂടെ ഈ വിരുതൻ സമ്പാദിച്ചത് 2.9 ദശലക്ഷം കനേഡിയൻ ഡോളറാണ്. അതായത് നമ്മുടെ നാട്ടിലെ കണക്ക് പ്രകാരം ഏതാണ്ട് 17 കോടിയിലധികം രൂപ.
താനൊരു വ്യാജ പൈലറ്റ് ആണെന്നത് തിരിച്ചറിയാതിരിക്കാൻ തന്റെ സർട്ടിഫിക്ക സർട്ടിഫിക്കറ്റുകൾ എല്ലാം മോഷണം പോയെന്ന് കാണിച്ചു പോലീസിൽ പരാതിയും നൽകി.
എന്നാൽ 16 വർഷത്തിനിപ്പുറം ട്രാൻസ്പോർട്ട് കാനഡയ്ക്ക് രേഖകളിൽ തോന്നിയ ചില സംശയങ്ങൾക്കൊടുവിലാണ് തട്ടിപ്പ് വെളിച്ചത്തായത്. 2025ൽ ജോലിയിൽ നിന്നും വിരമിച്ചെങ്കിലും തട്ടിപ്പുമായി ബന്ധപ്പെട്ട നിരവധി കേസുകളുടെ ‘റൂട്ടി’ൽ കക്ഷി ഇപ്പോള്‍ തിരക്കിലാണ് . കാര്യം ഇങ്ങനെ ഒക്കെ ആണെങ്കിലും ഈ കാലയളവിൽ വിമാനത്തിനോ, യാത്രക്കാർക്കോ ഒരു ‘പോറൽ’ പോലും ഏറ്റില്ല എന്നുള്ളത് ആരുടേക്കെയോ മഹ്യഭാഗ്യം.!



