വാഷിങ്ടൺ: ഇന്ത്യ-അമേരിക്ക വ്യാപാരകരാർ ഉടനുണ്ടാകുമെന്ന് അറിയിച്ച് അമേരിക്കൻ പ്രസിഡൻ്റ് ഡോണൾഡ് ട്രംപ്. നരേന്ദ്ര മോദി തൻ്റെ ഏറ്റവും നല്ല സുഹൃത്തെന്ന് പറഞ്ഞാണ് ഇന്ത്യ-യുഎസ് ബന്ധം വീണ്ടും ശക്തമാകുന്ന കരാർ വരുമെന്ന് ട്രംപ് അറിയിച്ചത്.
നാല് ദിവസം നീണ്ട് നിന്ന ഇന്ത്യ-യുഎസ് വ്യാപാര ചർച്ചകൾ വളരെ ഫലപ്രദമായിരുന്നെന്നും ഇരു രാജ്യങ്ങൾക്കും പ്രയോജനമുണ്ടാകുന്ന വിധം കരാറുകൾ നടത്തുമെന്നും ട്രംപ് വ്യക്തമാക്കി.
വർഷങ്ങളായി ഇന്ത്യ അമേരിക്കയെ മുതലെടുത്തെന്നും അധിക തീരുവ ചുമത്തിയെന്നും ട്രംപ് പറഞ്ഞു. അതേസമയം അമേരിക്കയക്ക് ഇന്ത്യയിൽ നിന്ന് നേട്ടമൊന്നും ലഭിച്ചില്ലെന്നും ട്രംപ് ചൂട്ടിക്കാട്ടി. ഇപ്പോൾ കാര്യങ്ങൾ വിപരീതമായാണ് സംഭവിക്കുന്നതെന്നും യുഎസ് ഇന്ത്യയിൽ ധാരാളം പണം സമ്പാദിക്കുന്നുണ്ടെന്നും ട്രംപ് വ്യക്തമാക്കി. ‘എന്നാൽ ഇത്തവണ യുഎസ് ഇന്ത്യയുമായി കാരിലെത്തിയത് എനിക്ക് നിങ്ങളുടെ പ്രധാനമന്ത്രിയെ ഇഷ്ടമായത് കൊണ്ടാണ്. അദേഹം എൻ്റെ നല്ല സുഹൃത്താണ്. ഞങ്ങൾ തമ്മിൽ നല്ല ബന്ധമാണ്’; ട്രംപ് പറഞ്ഞു.



