ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് മെയ് 23 -നും 24- നും പുല്ലാട് വച്ച്

പുല്ലാട്: ഗോസ്പൽ മ്യൂസിക് ഫെസ്റ്റ് മെയ് 23, 24 തീയതികളിൽ (ശനി, ഞായർ ) പുല്ലാട് ഫെഡറൽ ബാങ്കിന് എതിർവശം, കിഴവറമണ്ണിൽ ഗ്രൗണ്ടിൽ നടക്കും.

സുനിൽ സോളമൻ & ടീം നയിക്കുന്ന ഓർക്കസ്ട്രയിൽ ഇമ്മാനുവേൽ ഹെൻറി, ജെയിംസ് കൊടുന്തറ,ശ്രുതി ഇമ്മാനുവേൽ, ജോസ്‌ലി ഏബ്രഹാം , ആലിച്ചൻ ആന്റണി, ജോയൽ സാം, ടൈറ്റസ് റ്റി.ചാക്കോ, ക്ലീറ്റസ് ചാണ്ടപ്പിള്ള ഉൾപ്പെടെയുള്ളവർ ഗാനങ്ങൾ ആലപിക്കുന്ന മ്യൂസിക് ഫെസ്റ്റിലേക്ക് സ്വാഗതം.

വൈകിട്ട് 5.30 മുതൽ നടക്കുന്ന ഗോസ്പൽ ഫെസ്റ്റിൽ ബ്രദേഴ്സ് ചാണ്ടപ്പിള്ള ഫിലിപ്പ് (കോട്ടയം),എബി കെ. ജോർജ് (മല്ലശ്ശേരി) എന്നിവർ സന്ദേശം നൽകും.
വിവരങ്ങൾക്ക് :ഫോൺ.. 75599 29015