ഏ.ജി പുൽപ്പള്ളി സെക്ഷന് പുതിയ നേതൃത്വം; പ്രസ്ബിറ്റർ മെജോഷ് മത്തായി, സെക്രട്ടറി എ.എം മർക്കോസ്, ട്രഷറർ ഏ.ജെ ലോറൻസ്

പുൽപ്പള്ളി : അസംബ്ലീസ് ഓഫ് ഗോഡ് പുൽപ്പള്ളി സെക്ഷൻ്റെ വാർഷിക യോഗത്തിൽ വെച്ച് നടന്ന തെരഞ്ഞെടുപ്പിൽ പുൽപ്പള്ളി ഏജി ശുശ്രൂഷകൻ പാസ്റ്റർ മെജോഷ് മത്തായി പ്രസ്ബിറ്റർ ആയി തെരഞ്ഞെടുക്കപ്പെട്ടു.

നിലവിൽ ഡിസ്ടിക്ട് സി.എ പ്രസിഡൻ്റ് ആണ്. പാടിച്ചിറ ഏ.ജി ശുശ്രുഷകനാണ് സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട പാസ്റ്റർ ഏ.എം മർക്കോസ് . ഇരുളം എ.ജി സഭാംഗമാണ് ട്രഷറാർ ആയി തെരഞ്ഞെടുക്കപ്പെട്ട ബ്രദർ ലോറൻസ്.

ഇന്ന് പുൽപ്പള്ളി ഏ.ജി സഭയിൽ വെച്ച് നടന്ന യോഗത്തിന് എക്സിക്യുട്ടീവ് കമ്മറ്റി അംഗങ്ങൾ നേതൃത്വം നൽകി.