യൂറോപ്യൻ മലയാളി പെന്തെക്കൊസ്തൽ കമ്മ്യൂണിറ്റി കോൺഫ്രൻസ്

മൂന്നാമത് ഇ.എം.പി.സി നാഷണൽ കോൺഫറൻസ് മെയ്‌ 29, 30 തീയതികളിൽ മാഞ്ചസ്റ്ററിൽ നടക്കും.

റവ. ഡോ. ജോ കുര്യൻ ഉദ്ഘാടനം ചെയ്യുന്ന കോൺഫറൻസിൽ ബ്രദർ സുരേഷ് ബാബു മുഖ്യപ്രഭാഷണം നടത്തും. ഇവാ. ബ്ലെസ്സൻ മെമന ഗാന ശുശ്രൂഷക്ക് നേതൃത്വം നൽകും. പാസ്‌റ്റർ ഐസക്ക് എൽസാദനം യൂത്ത് സെക്ഷനിൽ പ്രസംഗിക്കും. ഇവാ. സോണി സി ജോർജ്, ബ്രദർ എബിൻ എബ്രഹാം, ഡോ. പോൾസൺ സാമുവേൽ, ഇവാ. എബ്രഹാം ദാനിയേൽ എന്നിവർ ആരാധനക്ക് നേതൃത്വം നൽകും. പാസ്‌റ്റർ സൂറിയേൽ തോമസാണ് യൂത്ത് കോർഡിനേറ്റർ. ഡോ. ഗ്രേസ് ജിതിനാണ് ലേഡീസ് കോർഡിനേറ്റർ.

കൂടുതൽ വിവരങ്ങൾക്ക്‌ റവ ഡോ ജോ കുര്യൻ, പാസ്‌റ്റർ സി റ്റി എബ്രഹാം, പാസ്‌റ്റർ ബിജു ചെറിയാൻ, പാസ്‌റ്റർ ഹൻസ് തോമസ് എന്നിവരുമായി ബന്ധപ്പെടുക.